കമ്പല്ലൂരിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കമായി
1573029
Saturday, July 5, 2025 1:02 AM IST
കമ്പല്ലൂർ: സിആർസി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ചെണ്ടുമല്ലി കൃഷിയുടെ നടീൽ ഉത്സവം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.പി. ദാമോദരൻ അധ്യക്ഷത വഹിച്ചു.
ഗ്രന്ഥശാലയ്ക്ക് സമീപത്തുള്ള കെ.പി. നാരായണന്റെ സ്ഥലത്താണ് ചെണ്ടുമല്ലി കൃഷി നടത്തുന്നത്.
ഓണക്കാലം ലക്ഷ്യമിട്ട് ആയിരത്തോളം തൈകളാണ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നട്ടു പരിപാലിക്കുന്നത്.
ചടങ്ങിൽ പഞ്ചായത്ത് അംഗം പി.വി. സതീദേവി, കൃഷി ഓഫീസർ അബിൻ സി. അജിത്ത്, എം. മനോജ് കുമാർ, പി.കെ. മോഹനൻ, എ.ആർ. വിജയകുമാർ, പി.ഡി. വിനോദ്, കെ.പി. ബൈജു, എം.വി. ബാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.