വിദ്യാർഥി സംഘർഷം: ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരേ കേസ്
1573501
Sunday, July 6, 2025 7:30 AM IST
കാസർഗോഡ്: വെള്ളിയാഴ്ച സംസ്ഥാനതലത്തിൽ ആഹ്വാനംചെയ്ത സമരവുമായി ബന്ധപ്പെട്ട് പ്രകടനം നടത്തിയ കെ എസ് യു പ്രവർത്തകരെ ആക്രമിച്ചതിന് ജില്ലയിലെ രണ്ട് സ്കൂളുകളിലായി ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു.
കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി മരുതടുക്കത്തെ ഷാഹിദി(17)നെ ആക്രമിച്ച് തലയ്ക്ക് പരിക്കേല്പിച്ചതിന് അഭിഷേക്, ശിവസൂര്യ, ഗൗതം, ശ്രീവിനായക്, അമൽ, നീരജ് എന്നിവർക്കെതിരെയാണ് ബേഡകം പോലീസ് കേസെടുത്തത്.
പിലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പലിന് സമര നോട്ടീസ് നല്കി പുറത്തിറങ്ങുകയായിരുന്ന കെ എസ് യു പ്രവർത്തകൻ റാസിഫിനെ ആക്രമിച്ചതിന് എസ്എഫ്ഐ പ്രവർത്തകൻ കാർത്തിക് രാജീവനെതിരേ ചന്തേര പോലീസ് കേസെടുത്തു.