വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം
1573500
Sunday, July 6, 2025 7:30 AM IST
വെള്ളരിക്കുണ്ട്: കരിവുള്ളടുക്കം സെന്റ് ജോസഫ് യുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം സിനിമാ പ്രവർത്തകൻ ചന്ദ്രു വെള്ളരിക്കുണ്ട് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ റവ.ഡോ. ജോൺസൺ അന്ത്യംകുളം അനുഗ്രഹ പ്രഭാഷണം നടത്തി. ചിറ്റാരിക്കാൽ എഇഒ ജസിന്ത ജോൺ വിശിഷ്ടാതിഥിയായി. മുഖ്യാധ്യാപിക സിസ്റ്റർ റജിന മാത്യു, മദർ പിടിഎ പ്രസിഡന്റ് നിഷ്മ, ജസ്റ്റിൻ ജോസ്, സൈമ ജോസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ആൻവിയ ജൂവലും സംഘവും അവതരിപ്പിച്ച നൃത്തവും മാത്യൂസും സംഘവും അവതരിപ്പിച്ച ബഷീർ അനുസ്മരണ ദൃശ്യഭാഷ്യവും അരങ്ങേറി.
പാലാവയൽ: സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം നടന്നു.
റിട്ട. അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ എം.വി. ജനാർദനൻ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സ്കൂൾ മാനേജർ ഫാ. ജോസ് മാണിക്കത്താഴെ വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് സോമി ജോർജ് അറയ്ക്കൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. മെൻഡലിൻ മാത്യു, അധ്യാപകരായ മിനി തോമസ്, സിസ്റ്റർ ഷെല്ലി, വിദ്യാർഥി പ്രതിനിധി ആൻമരിയ തോമസ് എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.