ബഷീർ അനുസ്മരണം
1573499
Sunday, July 6, 2025 7:30 AM IST
കാസർഗോഡ്: വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികൾ പരത്തിയ വെളിച്ചം കാലമേറുമ്പോഴും കൂടുതൽ തെളിച്ചമുള്ളതാവുകയാണെന്ന് എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് പറഞ്ഞു. ജില്ലാ ഇൻഫർമേഷൻ ഓഫീസും കളക്ടറേറ്റിലെ അക്ഷര ലൈബ്രറിയും ചേർന്ന് സംഘടിപ്പിച്ച ബഷീർ അനുസ്മരണവും ചെറുകഥ പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ല ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എഡിറ്റർ എ.പി. ദിൽന അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. ഡെപ്യൂട്ടി കലക്ടർ (ആർആർ) കെ. അജേഷ്, എം. ഉദയപ്രകാശ്, കെ. മുകുന്ദൻ, എ. ആശാലത എന്നിവർ പ്രസംഗിച്ചു.
ചെറുകഥ പുരസ്കാരം ഇ.കെ. നിധീഷിനും ജൂറിയുടെ പ്രത്യേക പരാമർശത്തിനുള്ള പുരസ്കാരം സുധീഷ് ചട്ടഞ്ചാലിനും സമ്മാനിച്ചു. ആസ്വാദനക്കുറിപ്പ് മത്സരത്തിൽ വിജയികളായ വിദ്യാർഥികൾക്കും സമ്മാനങ്ങൾ നല്കി.
ചിറ്റാരിക്കാൽ: തോമാപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. രാജൻ ചുള്ളി മുഖ്യപ്രഭാഷണം നടത്തി. മുഖ്യാധ്യാപകൻ ജസ്റ്റിൻ മാത്യു, സ്റ്റാഫ് സെക്രട്ടറി റജീന എബ്രഹാം എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.