കെ. ദാമോദരൻ അനുസ്മരണം നടത്തി
1573498
Sunday, July 6, 2025 7:30 AM IST
തൃക്കരിപ്പൂർ: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സി. അച്യുതമേനോൻ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കെ. ദാമോദരൻ അനുസ്മരണം നടത്തി. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. കെ.വി. ദിലീഷ് അധ്യക്ഷത വഹിച്ചു.
ഗ്രന്ഥശാലാ സംഘം താലൂക്ക് കൗൺസിൽ വൈസ് പ്രസിഡന്റ് സി.വി. വിജയരാജ്, രാഘവൻ മാണിയാട്ട്, എം.പി. ബിജീഷ്, രവീന്ദ്രൻ മാണിയാട്ട്, വി.എം. ചന്ദ്രൻ, കെ. മനോഹരൻ എന്നിവർ പ്രസംഗിച്ചു. മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകനും ഗ്രന്ഥശാല സംഘം മുൻ ജില്ലാ പ്രസിഡന്റുമായ മധുരംകൈയിലെ പി. അമ്പുവിനെ വീട്ടിലെത്തി ആദരിച്ചു.