ജ​സ്റ്റി​സ് ജെ​ബി കോ ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ ർ​ട്ട് ന​ട​പ്പി​ലാ​ക്ക​ണം: ബിഷപ് ഡോ.. പോ ​ൾ ആ​ന്‍റ​ണി മു​ല്ല​ശേരി
Monday, April 15, 2024 11:52 PM IST
കൊല്ലം: ജ​സ്റ്റി​സ് ജെ ​ബി കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ച​ർ​ച്ച ചെ​യ്തു ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് കൊ​ല്ലം ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേരി ആ​വ​ശ്യ​പ്പെ​ട്ടു.

ജ​സ്റ്റി​സ് ജെ.ബി കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കെ​എ​ൽ​സി​എ സം​സ്ഥാ​ന സ​മി​തി കേരളത്തിലെ 12 രൂ​പ​ത​ക​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ആ​യി​രം പ്ര​ച​ര​ണ യോ​ഗ​ങ്ങ​ളു​ടെ കൊ​ല്ലം രൂ​പ​ത​ത​ല ഉ​ദ്ഘാ​ട​ന​വും കൊ​ല്ലം രൂ​പ​ത​യി​ലെ ആ​ദ്യ​യോ​ഗ​വും ക്ലാ​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു ബിഷപ്.

ല​ത്തീ​ൻ സ​മു​ദാ​യ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നു​ള്ള ഒ​ട്ട​ന​വ​ധി നി​ർ​ദേശ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ടി​ൽ ഉ​ള്ള​ത്. ന്യൂ​ന​പ​ക്ഷ സ​മു​ദാ​യം എ​ന്ന നി​ല​യി​ലും പി​ന്നാ​ക്ക സ​മു​ദാ​യം എ​ന്ന നി​ല​യി​ലും ഭ​ര​ണ​ഘ​ട​ന പ്ര​കാ​ര​മു​ള്ള അ​വ​കാ​ശ​ങ്ങ​ളും അ​ർ​ഹ​ത​പ്പെ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ളും ല​ത്തീ​ൻ സ​മു​ദാ​യ​ത്തി​ന് ല​ഭി​ക്ക​ണം. ഭാ​ര​ത​ത്തി​ൽ ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ സ​മു​ദാ​യ​ത്തി​ന് ആ​രം​ഭം കു​റി​ച്ച​ത് കൊ​ല്ലം രൂ​പ​തയാ​ണ്.

കൊ​ല്ലം രൂ​പ​ത​യി​ലെ മു​ഴു​വ​ൻ വി​ശ്വാ​സി​ക​ളും അ​വ​കാ​ശ​ങ്ങ​ളെ​പ്പ​റ്റി ബോ​ധ​വാ​ന്മാ​രാ​വു​ക​യും അ​വ​കാ​ശ പോ​രാ​ട്ട​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​വു​ക​യും ചെ​യ്യ​ണം. സ​മ്മേ​ള​ന​ത്തി​ൽ കെ​എ​ൽ​സി​എ ക്ലാ​പ്പ​ന യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ​ഡെ​റി​ക്‌​ കാ​ർ​ഡോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​എ​ൽ​സി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷെ​റി. ജെ. ​തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ​ബി​ജു ജോ​സി ക​രു​മാ​ഞ്ചേ​രി, ലെ​സ്റ്റ​ർ കാ​ർ​ഡോ​സ്, ഫാ​. ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, ഫാ​. സേ​വ്യ​ർ ലാ​സ​ർ, ജാ​ക്സ​ൺ നീ​ണ്ട​ക​ര, വി​ൻ​സി ബൈ​ജു, ജോ​സ​ഫ് കു​ട്ടി ക​ട​വി​ൽ, അ​നി​ൽ ജോ​ൺ ഫ്രാ​ൻ​സി​സ്, വി​ൻ​സ് പെ​രി​ഞ്ചേ​രി, ര​മ​ണി പോ​ൾ, ജോ​സ് ക​ല്ല​ശേരി​ൽ, ഷി​ജോ ജോ​സ​ഫ്, സി​സ്റ്റ​ർ ക്ല​യ​ർ മേ​രി, ഫ്ര​ഡി കാ​ർ​ഡോ​സ്, ര​ജി​നാ​ൾ​ഡ് ഡേ​വി​ഡ്, സാ​ലി സിഇസഡ്, എ​ഡി​സ​ൺ അ​ല​ക്സ്, അ​ജി​ത ഷാ​ജി, തോ​മ​സ് ആ​ന്‍റണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.