വ​ല്യ​യ​ന്തി എം​എ​സ്‌സി ​എ​ല്‍​പി സ്‌​കൂ​ള്‍ ന​വ​തി ഉ​ദ്ഘാ​ട​നം നാ​ളെ
Sunday, March 19, 2023 10:23 PM IST
പ​ത്ത​നം​തി​ട്ട: വ​ല്യ​യ​ന്തി എം​എ​സ്‌സി ​എ​ല്‍​പി സ്‌​കൂ​ള്‍ ന​വ​തി ആ​ഘോ​ഷ​ങ്ങ​ള്‍ നാ​ളെ ആ​രം​ഭി​ക്കും. ത​ട​ത്തി​ല്‍ കേ​ശ​വ​ന്‍ വൈ​ദ്യ​ര്‍ ന​ല്‍​കി​യ സ്ഥ​ല​ത്ത് 1933 ല്‍ ​മൈ​ല​പ്ര തെ​ങ്ങും​ത​റ മേ​ട​യി​ല്‍ ഫാ. ​എ.​ജി. ഏ​ബ്ര​ഹാം അ​ച്ച​ന്‍ ആ​രം​ഭി​ച്ച​താ​ണ് ഈ ​വി​ദ്യാ​ല​യം. പി​ല്‍​ക്കാ​ല​ത്ത് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ​യി​ലേക്ക് പു​ന​രൈ​ക്യ​പ്പെ​ട്ട ഫാ.​ ഏ​ബ്ര​ഹാം ഈ ​സ്‌​കൂ​ളി​​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം ദൈ​വ​ദാ​സ​ന്‍ മാ​ര്‍ ഈ​വാ​നി​യോ​സ് പി​താ​വി​ന് കൈ​മാ​റ്റം ചെ​യ്തു. സ​ഭ​യു​ടെ കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ്‌​മെ​​ന്‍റി​നു കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്‌​കൂ​ള്‍ 2010 മു​ത​ല്‍ പ​ത്ത​നം​തി​ട്ട രൂ​പ​ത​യു​ടെ കീ​ഴി​ലാ​ണ്.
നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​വ​തി സ​മ്മേ​ള​നം പ​ത്ത​നം​തി​ട്ട രൂ​പ​ത​യു​ടെ പ്ര​ഥ​മ അ​ധ്യ​ക്ഷ​ന്‍ യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ.​ സാ​മു​വേ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പൗ​രോ​ഹി​ത്യ സു​വ​ര്‍​ണ​ജൂ​ബി​ലി​യും മെ​ത്രാ​ഭി​ഷേ​ക ര​ജ​ത ജൂ​ബി​ലി​യും ആ​ഘോ​ഷി​ക്കു​ന്ന സ്‌​കൂ​ളി​ലെ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​കൂ​ടി​യാ​യ യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത​യെ യോ​ഗ​ത്തി​ല്‍ ആ​ദ​രി​ക്കു​മെ​ന്ന് ഹെ​ഡ്മാ​സ്റ്റ​ര്‍ തോ​മ​സ് ജോ​ര്‍​ജ് പ​റ​ഞ്ഞു. രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ഷാ​ജി തോ​മ​സ് മാ​ണി​കു​ളം, എം​എ​സ്്‌സി ​സ്‌​കൂ​ള്‍​സ് ക​റ​സ്‌​പോ​ണ്ട​​ന്‍റ് ഫാ.​വ​ര്‍​ഗീ​സ് മാ​ത്യു, റ​വ. അ​നി​ല്‍ ടി. ​തോ​മ​സ്, ഫാ.​ ക്രി​സ്റ്റി ജോ​ണ്‍ ഒ​ഐ​സി, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ ആ​ന്‍​സി തോ​മ​സ് തോ​മ​സ് മാ​ത്യു കാ​ട്ടു​ക​ല്ലി​ല്‍, സ​ജി കെ. ​സൈ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.