റേഷൻകടയിലൂടെ നല്കിയത് പഴകിയ അരിയെന്ന്
1339284
Friday, September 29, 2023 11:42 PM IST
ചെന്നീർക്കര: പഞ്ചായത്തിലെ മഞ്ഞനിക്കര ദയറായ്ക്ക് സമീപം പ്രവർത്തിക്കുന്ന റേഷൻ കടയിൽനിന്നു പുഴുവും ചെള്ളും നിറഞ്ഞ അരി വിതരണം ചെയ്യുന്നതായി പരാതി.
കഴിഞ്ഞ ദിവസം പൊടിമണ്ണിൽ അനിൽകുമാർ റേഷൻ വാങ്ങാൻ എത്തിയപ്പോഴാണ് പഴകിയ റേഷൻ അരി നൽകിയതായി പരാതി ഉയർന്നത്.
സിവിൽ സപ്ലൈസ് കോർപറേഷൻ മുഖേന ലഭിച്ച അരിയാണ് നൽകിയതെന്നാണ് കടയുടമയുടെ വിശദീകരണം. എന്നാൽ, കടയിലെ പഴയ സ്റ്റോക്ക് നൽകിയെന്ന പരാതിയുമായി കാർഡുടമകളും രംഗത്തെത്തിയിട്ടുണ്ട്.