അ​നി​ൽ ആ​ന്‍റ​ണി റാ​ന്നി മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി
Monday, April 15, 2024 11:52 PM IST
റാ​ന്നി: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ കെ. ​ആ​ന്‍റ​ണി റാ​ന്നി മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി. രാ​വി​ലെ അ​ട്ട​ത്തോ​ട് ഗി​രി​ജ​ൻ കോ​ള​നി​യി​ൽ​നി​ന്നാ​രം​ഭി​ച്ച പ​ര്യ​ട​നം ക​ർ​ഷ​ക മോ​ർ​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ജി ആ​ർ. നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​റാ​ണം​തോ​ട്, തു​ലാ​പ്പ​ള്ളി, കൊ​ല്ല​മു​ള, ചാ​ത്ത​ൻ​ത​റ, വെ​ച്ചൂ​ച്ചി​റ, കു​ന്നം, മ​ണ്ണ​ടി​ശാ​ല, പ​രു​വ തു​ട​ങ്ങി​യ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു പ​ര്യ​ട​നം.

ഉ​ച്ച​ക​ഴി​ഞ്ഞ് റാ​ന്നി പെ​രു​ന്പു​ഴ ടൗ​ണി​ൽ​നി​ന്നു പ​ര്യ​ട​നം തു​ട​ങ്ങി. റാ​ന്നി, വ​ട​ശേ​രി​ക്ക​ര, അ​ത്തി​ക്ക​യം, പെ​രു​നാ​ട് പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ഇ​ട്ടി​യ​പ്പാ​റ​യി​ൽ സ​മാ​പി​ച്ചു.

സു​രേ​ന്ദ്ര​ൻ
മ​ണ്ഡ​ല​ത്തി​ൽ

പ​ത്ത​നം​തി​ട്ട: ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു. കു​ള​ന​ട പ​ഞ്ചാ​യ​ത്ത് കു​ടും​ബ​സം​ഗ​മം അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​സി. മ​ണി​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ​നി​ന്നും ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​വ​രെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ്വീ​ക​രി​ച്ചു.

ഇ​ന്നു രാ​വി​ലെ പ​ത്തി​ന് അ​യി​രൂ​രി​ലെ പൊ​തു​യോ​ഗ​ത്തി​ൽ സു​രേ​ന്ദ്ര​ൻ പ്ര​സം​ഗി​ക്കും.

പ​ര്യ​ട​നം അ​ടൂ​രി​ൽ

അ​ടൂ​ർ: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ കെ. ​ആ​ന്‍റ​ണി​യു​ടെ മ​ണ്ഡ​ല പ​ര്യ​ട​നം ഇ​ന്ന് കൊ​ടു​മ​ൺ ഐ​ക്കാ​ട് ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ക്കും. ഇ​ട​ത്തി​ട്ട, ച​ന്ദ​ന​പ്പ​ള്ളി, ഒ​റ്റ​ത്തേ​ക്ക്, പെ​രും​പു​ളി​ക്ക​ൽ, പ​റ​പ്പെ​ട്ടി, തോ​ലൂ​ഴം, വ​ഴി കു​ര​ന്പാ​ല​യി​ലെ​ത്തും. വൈ​കു​ന്നേ​രം തെ​ങ്ങ​മ‌​ത്താ​ണ് സ​മാ​പ​നം.