ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട റാ​ന്‍​ഡ​മൈ​സേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​യി
Wednesday, April 17, 2024 3:35 AM IST
പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഏ​ഴ് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള ഇ​വി​എ​മ്മു​ക​ളു​ടെ (ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ന്‍) ര​ണ്ടാം​ഘ​ട്ട റാ​ന്‍​ഡ​മൈ​സേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​യി.
ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റു​ക​ള്‍, ബാ​ല​റ്റ് യൂ​ണി​റ്റു​ക​ള്‍, വി​വി​പാ​റ്റ് എ​ന്നി​വ കം​പ്യൂ​ട്ട​റൈ​സ്ഡ് റാ​ന്‍​ഡ​മൈ​സേ​ഷ​ന്‍ പ്ര​ക്രി​യ​യി​ലൂ​ടെ അ​താ​ത് മ​ണ്ഡ​ല​ങ്ങ​ളി​ലെ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്ക് അ​നു​വ​ദി​ക്കു​ക​യാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ചെ​യ്ത​ത്.

ഇ​ത​നു​സ​രി​ച്ച് ഏ​ഴ് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​രു​ടെ സ്‌​ട്രോം​ഗ് റൂ​മി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മെ​ഷീ​നു​ക​ള്‍ ക്ര​മീ​ക​രി​ക്കും. ഇ​വി​എ​മ്മു​ക​ളു​ടെ ക​മ്മീ​ഷ​നിം​ഗ് ഇ​ന്ന് ന​ട​ക്കും.

ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ന​ട​ന്ന റാ​ന്‍​ഡ​മൈ​സേ​ഷ​ന്‍ പ്ര​ക്രി​യ തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി​യും ജി​ല്ലാ ക​ല​ക്ട​റു​മാ​യ എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. പൊ​തു​നി​രീ​ക്ഷ​ക​ന്‍ അ​രു​ണ്‍​കു​മാ​ര്‍ കേം​ഭ​വി, ഇ​ല​ക്‌​ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ സി. ​പ​ദ്മ​ച​ന്ദ്ര​കു​റു​പ്പ്, രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.