ത​പാ​ൽ ബാ​ല​റ്റു​ക​ൾ സ്ട്രോം​ഗ് റൂ​മി​ൽ സ്വീ​ക​രി​ക്കും
Wednesday, April 17, 2024 3:35 AM IST
പ​ത്ത​നം​തി​ട്ട: ത​പാ​ൽ വോ​ട്ടു​ക​ള്‍ സ്ട്രോം​ഗ് റൂ​മി​ല്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് ഓ​ഫീ​സ​ര്‍​മാ​രെ നി​യ​മി​ച്ച് വ​ര​ണാ​ധി​കാ​രി​യും ജി​ല്ലാ ക​ള​ക്ട​റു​മാ​യ എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍ ഉ​ത്ത​ര​വാ​യി. അ​സ​ന്നി​ഹി​ത വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട വോ​ട്ട​ര്‍​മാ​ര്‍ പോ​ള്‍ ചെ​യ്യു​ന്ന വോ​ട്ടു​ക​ളും മ​ണ്ഡ​ല​ത​ല​ത്തി​ലു​ള്ള ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ചെ​യ്യു​ന്ന പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ളും അ​ത​ത് ദി​വ​സം വോ​ട്ട​ണ്ണ​ല്‍ കേ​ന്ദ്ര​മാ​യ ചെ​ന്നീ​ര്‍​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ സ്ട്രോം​ഗ് റൂ​മി​ല്‍ എ​ത്തി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

സ്ട്രോം​ഗ് റൂ​മി​ല്‍ ഇ​വ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​യോ​ഗി​ച്ച​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും മു​തി​ര്‍​ന്ന പൗ​ര​ന്മാ​രു​ടെ​യും പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ ലൈ​ഫ് മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ രാ​ജേ​ഷ് കു​മാ​റും ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ചെ​യ്യു​ന്ന പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ള്‍ പ​റ​ക്കോ​ട് ബി​ഡി​ഒ ര​ജീ​ഷ്‌​കു​മാ​റും,

അ​വ​ശ്യ​സേ​വ​ന​വി​ഭാ​ഗ​ത്തി​ലെ ബാ​ല​റ്റു​ക​ള്‍ സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് (സ്യൂ​ട്ട്) എം.​എ​സ്. വി​ജു​കു​മാ​റും, റി​ട്ടേ​ണിം​ഗ് ഓ​ഫീ​സി​ലെ വി​എ​ഫ്സി, പി​വി​സി (വോ​ട്ട​ര്‍ ഓ​ണ്‍ പോ​ളിം​ഗ് ഡ്യൂ​ട്ടി) എ​ല്‍​എ (ജ​ന​റ​ല്‍) സ്പെ​ഷ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ എ​സ്. ര​ജീ​ന​യും സ്വീ​ക​രി​ക്കും.