വീ​ട്ടി​ല്‍ വോ​ട്ട് പു​രോ​ഗ​മി​ക്കു​ന്നു : ആ​ദ്യദി​വ​സം വോ​ട്ട് ചെ​യ്ത​ത് 2,575 പേ​ര്‍
Thursday, April 18, 2024 4:14 AM IST
പ​ത്ത​നം​തി​ട്ട: അ​സ​ന്നി​ഹി​ത വോ​ട്ട​ര്‍​മാ​ര്‍​ക്ക് വീ​ട്ടി​ല്‍ വോ​ട്ട് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ത്തി​ലൂ​ടെ ആ​ദ്യ ദി​വ​സം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് 2,575 പേ​ര്‍. 85 വ​യ​സ് പി​ന്നി​ട്ട​വ​ര്‍​ക്കും ഭി​ന്ന​ശേ​ഷി വോ​ട്ട​ര്‍​മാ​ര്‍​ക്കു​മാ​ണ് വീ​ട്ടി​ല്‍ ത​ന്നെ വോ​ട്ട് ചെ​യ്യാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

85 വ​യ​സ് പി​ന്നി​ട്ട 2,131 പേ​രും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 444 പേ​രു​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ സ​മ്മ​തി​ദാ​നം വി​നി​യോ​ഗി​ച്ച​ത്. ജി​ല്ല​യി​ല്‍ ആ​കെ 12,367 അ​ര്‍​ഹ​രാ​യ വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. ഇ​വ​രു​ടെ വോ​ട്ടെ​ടു​പ്പ് പ്ര​ക്രി​യ നാ​ളെ പൂ​ർ​ത്തി​യാ​കും.

12 ഡി ​പ്ര​കാ​രം അ​പേ​ക്ഷ ന​ല്‍​കി​യ അ​ര്‍​ഹ​രാ​യ വോ​ട്ട​ര്‍​മാ​രു​ടെ വീ​ടു​ക​ളി​ല്‍ സ്പെ​ഷ​ല്‍ പോ​ളിം​ഗ് ടീ​മു​ക​ള്‍ എ​ത്തി​യാ​ണ് വോ​ട്ട് ചെ​യ്യി​പ്പി​ക്കു​ന്ന​ത്. ഒ​രു പോ​ളിം​ഗ് ഓ​ഫീ​സ​ര്‍, ഒ​രു മൈ​ക്രോ ഒ​ബ്സ​ര്‍​വ​ര്‍, പോ​ളിം​ഗ് അ​സി​സ്റ്റ​ന്‍റ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍, വീ​ഡി​യോ​ഗ്രാ​ഫ​ര്‍ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്.

വീ​ട്ടി​ല്‍ വോ​ട്ട് പ്ര​ക്രി​യ പൂ​ര്‍​ണ​മാ​യും വീ​ഡി​യോ​യി​ല്‍ ചി​ത്രീ​ക​രി​ക്കും. വി​വി​ധ രാ​ഷ്‌​ട്രീ​യ​പാ​ര്‍​ട്ടി​ക​ളു​ടെ ഏ​ജ​ന്‍റു​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് വോ​ട്ട് ചെ​യ്യു​ന്ന​ത്. സീ​ല്‍​ ചെ​യ്ത പെ​ട്ടി​യി​ലാ​ണ് വോ​ട്ട് ചെ​യ്ത ബാ​ല​റ്റ് പേ​പ്പ​ര്‍ സൂ​ക്ഷി​ക്കു​ന്ന​ത്. രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് വോ​ട്ടിം​ഗ് സ​മ​യം.

ബാ​ല​റ്റ് പേ​പ്പ​റ​ട​ങ്ങി​യ സീ​ല്‍ ചെ​യ്ത പെ​ട്ടി​ക​ള്‍ അ​താ​തു ദി​വ​സം ത​ന്നെ പോ​ലീ​സ് സു​ര​ക്ഷ​യി​ല്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​രു​ടെ സ്‌​ട്രോം​ഗ് റൂ​മു​ക​ളി​ല്‍ സൂ​ക്ഷി​ക്കും. തു​ട​ര്‍​ന്ന് വോ​ട്ടെ​ണ്ണ​ലി​നു മു​ന്പ് ഇ​വ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​മാ​യ ചെ​ന്നീ​ര്‍​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലേ​ക്ക് മാ​റ്റും.

അ​സ​ന്നി​ഹി​ത​വോ​ട്ട​ര്‍ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍​ക്കു​ള്ള വോ​ട്ടിം​ഗി​നാ​യി നി​യോ​ഗി​ച്ച പ്ര​ത്യേ​ക പോ​ളിം​ഗ് സം​ഘ​ങ്ങ​ളു​ടെ ഭ​വ​ന​സ​ന്ദ​ര്‍​ശ​നം നാ​ളെ പൂ​ർ​ത്തി​യാ​കും.