ട്രാ​വ​ൻ​കൂ​ർ ശ്രീ​പു​ര​സ്കാ​രം ശ്രീ​കു​മാ​ര​ൻ ത​മ്പി​ക്ക്
Thursday, April 18, 2024 4:23 AM IST
തി​രു​വ​ല്ല: ട്രാ​വ​ൻ​കൂ​ർ ക്ല​ബ്‌ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ര​ണ്ടാ​മ​ത് ട്രാ​വ​ൻ​കൂ​ർ ശ്രീ​പു​ര​സ്കാ​രം ശ്രീ​കു​മാ​ര​ൻ ത​മ്പി​ക്ക്. 50,001 രൂ​പ​യും പ്ര​ശം​സാ പ​ത്ര​വു​മാ​ണ് അ​വാ​ർ​ഡ്.

21നു ​വൈ​കു​ന്നേ​രം ആ​റി​നു ട്രാ​വ​ൻ​കൂ​ർ ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ആ​ർ. ജ​യ​കു​മാ​ർ പു​ര​സ്കാ​ര​സ​മ​ർ​പ്പ​ണം ന​ട​ത്തും.

ക​ഴി​ഞ്ഞ വ​ർ​ഷം ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് ഡോ. ​കെ.​എം. ചെ​റി​യാ​നെ​യാ​ണ് അ​വാ​ർ​ഡു ന​ൽ​കി ആ​ദ​രി​ച്ച​ത്. ഒ​ന്പ​തം​ഗ ജൂ​റി​യാ​ണ് ഇ​ക്കു​റി അ​വാ​ർ​ഡ് നി​ർ​ണ​യി​ച്ച​ത്. അ​വാ​ർ​ഡ് ദാ​ന​ത്തി​നു​ശേ​ഷം ശ്രീ​കു​മാ​ര​ൻ ത​മ്പി ര​ചി​ച്ച ഗാ​ന​ങ്ങ​ളു​ടെ ആ​ലാ​പ​നം ന​ട​ക്കും.

200 ഗാ​ന​ങ്ങ​ൾ എ​ഴു​തി ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ൽ ഇ​ടം നേ​ടി​യ ക്ല​ബ്‌ മെം​ബ​ർ ഡോ. ​ബി.​ജി. ഗോ​കു​ല​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.