കോ​ന്നി കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ പ​രി​ശോ​ധ​ന; മ​ദ്യ​പി​ച്ച ഡ്രൈ​വ​ർ പി​ടി​യി​ൽ
Thursday, April 18, 2024 4:23 AM IST
കോ​ന്നി: ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ കോ​ന്നി കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ പ​ത്ത​നം​തി​ട്ട വി​ജി​ല​ൻ​സ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഡ്രൈ​വ​ർ പ​രി​ശോ​ധ​ന​യ്ക്കി​ടെ കു​ടു​ങ്ങി.

പു​ല​ർ​ച്ചെ 4.30ന് ​കോ​ന്നി ഡി​പ്പോ​യി​ൽ​നി​ന്നു പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന അ​മൃ​ത ആ​ശു​പ​ത്രി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​ൽ ഡ്യൂ​ട്ടി​ക്കു പോ​കേ​ണ്ടി​യി​രു​ന്ന ഡ്രൈ​വ​റാ​ണ് പ​രി​ശോ​ധ​ന​യി​ൽ കു​ടു​ങ്ങി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് മ​റ്റൊ​രു ഡ്രൈ​വ​റെ വി​ളി​ച്ചു​വ​രു​ത്തി ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​തു​മൂ​ലം ഒ​രു മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് ബ​സ് പു​റ​പ്പെ​ട്ട​ത്.

ഡി​പ്പോ​യി​ൽ വി​ജി​ല​ൻ​സ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ പ്ര​കോ​പി​ത​നാ​യ ക​ണ്ട​ക്ട​ർ, വി​ജി​ല​ൻ​സ് സം​ഘം വ​ന്ന ജീ​പ്പി​ൽ​നി​ന്ന് രേ​ഖ​ക​ൾ അ​ട​ങ്ങി​യ ബാ​ഗ് കൈ​ക്ക​ലാ​ക്കി ബാ​ത്ത് റൂ​മി​ന് പു​റ​കി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ ശേ​ഷം സ്ഥ​ലം വി​ടു​ക​യു​ണ്ടാ​യി.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ബാ​ഗ് തി​രി​കെ കി​ട്ടി. ക​ണ്ട​ക്ട​ർ​ക്കെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. മ​ദ്യ​പി​ച്ച് ഡ്യൂ​ട്ടി​ക്കെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഇ​തി​ന് മു​മ്പും കോ​ന്നി ഡി​പ്പോ​യി​ൽ മറ്റൊരു ക​ണ്ട​ക്ട​റെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്.