ഋ​ഷിപ​ഞ്ച​മി ആ​ഘോ​ഷം
Saturday, September 7, 2024 3:00 AM IST
ക​ല്ലൂ​പ്പാ​റ: അ​ഖി​ല​കേ​ര​ള വി​ശ്വ​ക​ർ​മ മ​ഹാ​സ​ഭാ 181-ാം ശാ​ഖാ മ​ന്ദി​ര​ത്തി​ൽ ഋ​ഷി പ​ഞ്ച​മി ഉ​ത്സ​വം ഇ​ന്നും നാ​ളെ​യും ന​ട​ക്കും.​ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ശാ​ഖാ മ​ന്ദി​ര​ത്തി​ൽ നി​ന്ന് വി​ളം​ബ​ര​ഘോ​ഷ​യാ​ത്ര പു​തു​ശേ​രി, തു​രു​ത്തി​ക്കാ​ട്, ചെ​ങ്ങ​രൂ​ർ, ശാ​സ്താ​ങ്ക​ൽ, ക​ട​മാ​ൻ​കു​ളം മ​ന്ദി​ര​കാ​ല, ക​ല്ലൂ​പ്പാ​റ ജം​ഗ്ഷ​ൻ, ക​ല്ലൂ​ർ​ക്ക​ര വ​ഴി മ​ന്ദി​രാ​ങ്ക​ണ​ത്തി​ൽ സ​മാ​പി​ക്കും.​നാ​ളെ രാ​വി​ലെ 5.30ന് ​ഗ​ണ​പ​തി​ഹോ​മം, എ​ട്ടി​ന് സ​ർ​വൈ​ശ്വ​ര്യ​പൂ​ജ​യ്ക്ക് സു​നി​ൽ മ​ഹാ​ദേ​വ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും .


9.30ന് ​പു​രാ​ണ​പാ​രാ​യ​ണം, 12.30 ന് ​അ​ന്ന​ദാ​നം. മൂ​ന്നി​ന് ക​ല്ലൂ​പ്പാ​റ ദേ​വി​ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ നി​ന്ന് ഗാ​യ​ത്രി ന​ഗ​റി​ലേ​ക്ക് വി​ശ്വ​ക​ർ​മ ര​ഥ​ഘോ​ഷ​യാ​ത്ര, 5.30ന് ​ആ​ധ്യാ​ത്മി​ക സ​മ്മേ​ള​നം വി​ശ്വാ​ന​ന്ദ സ​ര​സ്വ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​എം.​സ​ദാ​ശി​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.