ലോക പുകയിലവിരുദ്ധ ദിനാചരണം
1563972
Sunday, June 1, 2025 3:57 AM IST
കോന്നി:സീനിയർ ചേംബർ കോന്നിയുടെ ആഭിമുഖ്യത്തിൽ ലോകപുകയില വിരുദ്ധ ദിനം ആചരിച്ചു.സീനിയർ ചേംബർ പ്രസിഡന്റ് ജയിംസ് വർഗീസിൽ നിന്നും പുകയിലവിരുദ്ധ പോസ്റ്ററുകൾ സ്വീകരിച്ച് വ്യാപാര വ്യവസായി ഏകോപനസമിതി കോന്നി യൂണിറ്റ് പ്രസിഡന്റ് ഡി. അനിൽകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പുകയിലവിരുദ്ധ പോസ്റ്ററുകൾ വിവിധ വ്യാപാര സ്ഥാപനങ്ങൾ, ഓട്ടോറിഷാ തൊഴിലാളികൾ തുടങ്ങിയ വിവിധ മേഖലകളിൽ വിതരണവും ബോധവൽക്കരണവും നടത്തി. സെക്രട്ടറി രാജീസ് കൊട്ടാരം, ട്രഷറർ മനോഹരൻ ഡി, മുൻ പ്രസിഡന്റ് ജേക്കബ് തോമസ്,
വേണു ജി,ജോസഫ് തോമസ്, തോമസുകുട്ടി ഇലഞ്ഞിക്കൽ, വ്യാപാരി വ്യവസായി ഏകോപനസമിതി സെക്രട്ടറി സന്തോഷ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.