പത്ത​നം​തി​ട്ട: പു​തി​യ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലും കാ​ര്‍​ട്ടൂ​ണി​സ്റ്റ് ഷാ​ജി മാ​ത്യു​വി​ന്‍റെ ചി​ത്ര​ങ്ങ​ള്‍. ഇ​ക്കു​റി മാ​റി​യ ര​ണ്ട്, നാ​ല്, ആ​റ് ക്ലാ​സു​ക​ളി​ലെ ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, സം​സ്‌​കൃ​തം, ഹെ​ല്‍​ത്ത് പു​സ്ത​ക​ങ്ങ​ളി​ലാ​ണ് ഷാ​ജി മാ​ത്യു​വി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ ഉ​ള്ള​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം പ​രി​ഷ്‌​ക​രി​ച്ച ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച്, ഏ​ഴ് ക്ലാ​സു​ക​ളി​ലെ മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, സം​സ്‌​കൃ​തം, ഗ​ണി​തം, സ​യ​ന്‍​സ്, ഫി​സി​ക്ക​ല്‍ പു​സ്ത​ക​ങ്ങ​ളി​ലും ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ചി​ട്ടു​ണ്ട്.

മ​ണ്ടൂ​സ്, ടി​ന്‍റു​മോ​ന്‍, പി​ണ്ടൂ​സ് തു​ട​ങ്ങി​യ നി​ര​വ​ധി കാ​ര്‍​ട്ടൂ​ണ്‍ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലു​ടെ ജ​ന​ശ്ര​ദ്ധ നേ​ടി​യ ഷാ​ജി മാ​ത്യു നി​ര​വ​ധി ആ​നു​കാ​ലി​ക​ങ്ങ​ളി​ലും ത​ന്‍റെ ര​ച​ന​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്.

പ​ത്ത​നം​തി​ട്ട മ​ണ്ണാ​ര​ക്കു​ള​ഞ്ഞി സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം നി​മി​ഷ കാ​രി​ക്കേ​ച്ച​ര്‍ ര​ച​ന​യി​ലും ശ്ര​ദ്ധേ​യ​നാ​ണ്.