പ​ത്ത​നം​തി​ട്ട: പു​തി​യ അ​ധ്യാ​യ​ന​വ​ര്‍​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ജി​ല്ല​യി​ല്‍ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​വ​ലോ​ക​ന​യോ​ഗ​ങ്ങ​ള്‍ ന​ട​ന്നു.

സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യോ​ഗ​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. ജ​ന​മൈ​ത്രി സു​ര​ക്ഷാ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. സ്‌​കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി ജി​ല്ല​യി​ലെ അ​ഞ്ച് പോ​ലീ​സ് സ​ബ് ഡി​വി​ഷ​ന്‍ ത​ല​ങ്ങ​ളി​ല്‍ ന​ട​ന്ന വി​വി​ധ യോ​ഗ​ങ്ങ​ളി​ല്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​രെ കൂ​ടാ​തെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍​മാ​ര്‍, പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, എ​ക്‌​സൈ​സ്-​വാ​ഹ​ന​ഗ​താ​ഗ​ത വ​കു​പ്പു​ക​ളി​ല്‍ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍, വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ പ്ര​തി​നി​ധി​ക​ള്‍, ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ള്‍ കു​ടും​ബ​ശ്രീ, ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ര്‍, റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍, ജ​ന​മൈ​ത്രി സി​ആ​ര്‍​ഒ​മാ​ര്‍, ബീ​റ്റ് പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് (എ​സ്പി​സി) സ്‌​കൂ​ള്‍ പ്രൊ​ട്ട​ക്‌​ഷ​ന്‍ ഗ്രൂ​പ്പ് (എസ്പി​ജി) അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ല​ഹ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള യോ​ദ്ധാ​വ്, കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു പ​ദ്ധ​തി​ക​ളാ​യ ഹോ​പ്പ്, ചി​രി, ചൈ​ല്‍​ഡ് ഹെ​ല്‍​പ്പ് ലൈ​ന്‍ ന​മ്പ​ര്‍, പോ​ലീ​സ് ഹെ​ല്‍​പ്പ് ലൈ​ന്‍ ന​മ്പ​ര്‍ തു​ട​ങ്ങി​യ പൊ​തു​വാ​യ കാ​ര്യ​ങ്ങ​ള്‍ അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളി​ല്‍ അ​ത​തു ഡി​വൈ​എ​സ്പി മാ​ര്‍ വി​ശ​ദീ​ക​രി​ച്ചു.

പോ​ക്‌​സോ നി​യ​മം ഉ​ള്‍​പ്പെ​ടെ​യു​ള്ള കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് കു​ട്ടി​ക​ള്‍​ക്കും ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​ര്‍​ക്കും ബോ​ധ​വ​ത്ക​ര​ണം ന​ല്‍​കു​ന്ന​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും കു​ട്ടി​ക​ള്‍​ക്ക് കൗ​ണ്‍​സ​ലിം​ഗ് ന​ല്‍​കു​ന്ന​തി​നെ സം​ബ​ന്ധി​ച്ചും യോ​ഗ​ങ്ങ​ളി​ല്‍ ഡി​വൈ​എ​സ്പി​മാ​ര്‍ വി​ശ​ദീ​ക​രി​ച്ചു.

അ​ടൂ​രി​ല്‍ ഡി​വൈ​എ​സ്പി ജി. ​സ​ന്തോ​ഷ് കു​മാ​ര്‍, റാ​ന്നി​യി​ല്‍ ഡി​വൈ​എ​സ്പി ആ​ര്‍. ജ​യ​രാ​ജ്, തി​രു​വ​ല്ല​യി​ല്‍ ഡി​വൈ​എ​സ്പി എ​സ്. ന​ന്ദ​കു​മാ​ര്‍ എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു. പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ഡി​വൈ​എ​സ്പി എസ്. അ​ഷാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.