‘കളിക്കളം ആകട്ടെ ലഹരി ’ കായികമത്സരങ്ങൾ സമാപിച്ചു
1563978
Sunday, June 1, 2025 4:08 AM IST
തിരുവല്ല: ശരീരവും മനസും പ്രവർത്തനനിരതമായാൽ ജീവിതം നശിപ്പിക്കുന്ന ലഹരിയിൽ നിന്ന് മാറി നിൽക്കാൻ കഴിയുമെന്ന് പുഷ്പഗിരി മെഡിക്കൽ സൊസൈറ്റി സിഇഒ ഫാ. ഡോ. ബിജു വർഗീസ് പയ്യമ്പള്ളിൽ. കേരള കോൺഗ്രസ് - എം പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു മാസമായി നടത്തിവന്ന ‘കളിക്കളം ആകട്ടെ ലഹരി’എന്ന പരിപാടിയുടെ സമാപനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലായി വോളിബോൾ, ക്രിക്കറ്റ്, ചെസ്, ഷട്ടിൽ ബാഡ്മിന്റൺ, ഫുട്ബോൾ എന്നീ മത്സരങ്ങൾ നടന്നു. സമാപന പരിപാടിയിൽ എക്സൈസ് ടീമും കേരള കോൺഗ്രസ് -എം ജില്ലാ ടീമും തമ്മിൽ സൗഹൃദ ഫുട്ബോൾ മത്സരം തിരുവല്ല മാർത്തോമ്മ കോളജ് ഗ്രൗണ്ടിൽ നടത്തി. കേരള കോൺഗ്രസ് - എം ടീം വിജയികളായി.
ഇതോടനുബന്ധിച്ചു നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് സജി അലക്സ് അധ്യക്ഷത വഹിച്ചു. എക്സൈസ് ഇൻപെക്ടർ മിഥുൻ മോഹൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പാർട്ടി ഉന്നതാധികാര സമിതി അംഗം ടി.ഒ. ഏബ്രഹാം തോട്ടത്തിൽ, സംഘടനാ കാര്യ ജില്ലാ ജനറൽ സെക്രട്ടറി ബ്രഹാം വാഴയിൽ,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, സാം കുളപ്പള്ളി,സോമൻ താമരച്ചാലിൽ, റിന്റോ തോപ്പിൽ, എം.സി. ജയകുമാർ, തോമസ് വർഗീസ്, ജോജി പി.തോമസ്, മാത്യു നൈനാൻ, തോമസ് ജോർജ് കുന്നത്ത്, റ്റിബു പുരക്കൽ, മനോജ് മടത്തുംമൂട്ടിൽ, രാജീസ് കൊട്ടാരം, ലിനു കുളങ്ങര, റജി നോൾഡ് വർഗീസ്, വിൽസൺ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.