കോ​ഴ​ഞ്ചേ​രി: പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷാ​രം​ഭ​ത്തി​ല്‍ തന്നെ സ്‌​കൂ​ളു​ക​ള്‍​ക്ക് പു​ത്ത​ന്‍ വെ​ല്ലു​വി​ളി​ക​ള്‍. ഹൈസ്‌​കൂ​ള്‍ ക്ലാ​സു​ക​ളി​ല്‍ കു​ട്ടി​ക​ളെ വ​ര​വേ​ല്‍​ക്കു​ന്ന ആ​ദ്യ​ദി​ന​ത്തി​ല്‍ ത​ന്നെ ല​ഹ​രി​ക്കെ​തി​രേ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഉ​ണ്ടാ​കും.

സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​പ്ര​കാ​ര​മു​ള്ള വി​വി​ധ​ങ്ങ​ളാ​യ പരി​പാ​ടി​ക​ള്‍ ഇ​തോ​ടൊ​പ്പം ഉ​ണ്ടാ​കു​മെ​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. വൈ​കു​ന്നേ​രം 4.30 വ​രെ​യാ​ക്കി ഹൈ​സ്‌​കൂ​ള്‍ ക്ലാ​സു​ക​ളി​ല്‍ പ​ഠ​നം പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ള്ള സ്‌​കൂ​ളു​ക​ളി​ല്‍ ആ​ദ്യ ദി​വ​സം ത​ന്നെ പോ​ലീ​സു​മാ​യി ചേ​ര്‍​ന്ന് ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യും ബോ​ധ​വ​ത്ക​ര​ണ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. പു​ല്ലാ​ട് ശ്രീ​വി​വേ​കാ​ന​ന്ദ ഹൈ​സ്‌​കൂ​ളി​ല്‍ ന​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.