നാടിന് അഭിമാനമായി... കുരുന്നെഴുത്തില്‍ ഇടംനേടി ലിയോ ലിജു
1564237
Monday, June 2, 2025 3:57 AM IST
തെള്ളിയൂര്‍: ഒന്നാം ക്ലാസുകാരുടെ തെരഞ്ഞെടുത്ത ഡയറിക്കുറിപ്പുകള്‍ ഉൾപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കുരുന്നെഴുത്തില്‍ ഇടം നേടി ലിയോ ലിജു.
വെണ്ണിക്കുളം ഉപജില്ലയിലെ തെള്ളിയൂര്‍ സെന്റ് ബഹനാന്‍സ് എല്‍പി സ്കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ലിയോ ലിജു. ലിയോ തയാറാക്കിയ ഡയറിക്കുറിപ്പുകള്‍ കുരുന്നെഴുത്തില്‍ ഇടം കണ്ടെത്തുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് കുരുന്നെഴുത്തു പ്രകാശനം നിര്‍വഹിച്ചു. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി എഡിറ്ററായ കുരുന്നെഴുത്തില്‍ തന്റെ ഡയറിയും അച്ചടിച്ചു വന്ന സന്തോഷത്തിലാണ് ലിയോ രണ്ടാം ക്ലാസിലേക്ക് എത്തിയിരിക്കുന്നത്. വിദ്യാകിരണം മിഷനാണ് പുസ്തകം പുറത്തിറക്കിയത്.