സേ നോ ടു ഡ്രഗ്സ്: കാഷ്മീർ യാത്ര
1563983
Sunday, June 1, 2025 4:08 AM IST
പത്തനംതിട്ട: മദ്യത്തിനും മയക്കുമരുന്നിനുമെതിരായി സേ നോ ടു ഡ്രഗ്സ് എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് കോന്നി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി പ്രകാശ് പേരങ്ങാട്ടിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം പത്തനംതിട്ടയില്‍നിന്നും കാറില്‍ കാഷ്മീരിലേക്ക് ഭാരത് യാത്ര നടത്തുന്നു.
യാത്രയുടെ ഫ്ളാഗ് ഓഫ് കര്‍മം പത്തനംതിട്ടയില്‍ ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, അനില്‍ കൊച്ചുമൂഴിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.