മ​ല്ല​പ്പ​ള്ളി:​കേ​ര​ള​ത്തി​ലെ ആ​യു​ഷ് ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ക്വാ​ളി​റ്റി അ​ക്ര​ഡി​റ്റേ​ഷ​ന്‌ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ന്ന​ന്താ​നം ഗ​വ​ൺ​മെ​ന്‍റ് ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സെറി​ക്ക് ദേ​ശീ​യ അം​ഗീ​കാ​രം ല​ഭി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ടാ​ഗോ​ർ തി​യേ​റ്റ​റിൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആരോഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ൽനി​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മി​നി ജ​നാ​ർ​ദന​ൻ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ​ൻ. അ​ഞ്ജ​ന, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ വി.​എ​സ്. ഈ​ശ്വ​രി എ​ന്നി​വ​ർ ചേ​ർ​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങി.

ആ​യു​ഷ് ആ​രോ​ഗ്യ സ്ഥാ​പ​ന​ത്തി​ലെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ക ല​ക്ഷ്യ​മി​ട്ട് ആ​രം​ഭി​ച്ച എ​ൻ​എ​ബി​എ​ച്ച് ന​ട​പ്പി​ലാ​ക്ക​ൽ പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച് കു​ന്ന​ന്താ​നം ഗ​വ​ൺ​മെ​ന്‍റ് ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി ദേ​ശീ​യ അം​ഗീ​കാ​രം നേ​ടാ​നാ​യ​ത് കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ്.

അ​ടി​സ്ഥാ​ന​സൗ​ക​ര്യം, രോ​ഗീ സൗ​ഹൃ​ദം, രോ​ഗീ സു​ര​ക്ഷ, ഔ​ഷ​ധ ഗു​ണ​മേ​ന്മ, അ​ണു​ബാ​ധ നി​യ​ന്ത്ര​ണം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ലു​ക​ളെ തു​ട​ർ​ന്നാ​ണ് എ​ൻ​എ​ബി​എ​ച്ച് അം​ഗീ​കാ​രം ല​ഭ്യ​മാ​കു​ന്ന​ത്.