വിശ്വകർമ സൊസൈറ്റി കായികതാരത്തെ ആദരിച്ചു
1574121
Tuesday, July 8, 2025 9:35 PM IST
മാന്നാര്‍: കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ സ്കൂള്‍സ് വോളിബോള്‍ ഡിസ്ട്രിക്ട് ലെവല്‍ രണ്ടാം സ്ഥാനവും ഫുട്ബോള്‍ സ്റ്റേറ്റ് ലെവല്‍ സെലക്ഷനും കിട്ടിയ ഇന്‍ഫെന്റ് ജീസസ് സ്കൂള്‍ ടീം ക്യാപ്റ്റന്‍ മാസ്റ്റര്‍ അര്‍ജുനനെ വിശ്വകര്‍മ സര്‍വീസ് സൊസൈറ്റിയുടെ പെരിങ്ങിലിപ്പുറം 355-ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ ആദരിച്ചു. ശാഖ പ്രസിഡന്റ് കൃഷ്ണന്‍കുട്ടി ആചാരി, സെക്രട്ടറി ഉണ്ണികൃഷ്ണന്, ഖജന്‍ജി അംബിക അമ്മാള്‍, മഹിളാ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ദീപ ഉണ്ണികൃഷ്ണന്, താലൂക്ക് സെക്രട്ടറി രാജി ഗണേഷ്, ജ്യോതി രാജേഷ്, സരിത രാജീവ് എന്നിവര്‍ പങ്കെടുത്തു.