ഹ​രി​പ്പാ​ട്: അ​ശാ​സ്ത്രീ​യ​മാ​യ ഹൈ​വേ നി​ർ​മാ​ണ​ത്തെ ത്തുട​ർ​ന്ന് ജ​ന​ങ്ങ​ൾ വ​ലി​യരീ​തി​യി​ൽ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ പ​റ​ഞ്ഞു. ക്യാ​മ്പ് ഓ​ഫീ​സി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​മാ​ര​പു​രം പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട ജം​ഗ്ഷ​നാ​യ നാ​ര​ക​ത്ത​റ പൂ​ർ​ണ​മാ​യും ബ്ലോ​ക്ക് ചെ​യ്യു​ന്ന രീ​തീ​യി​ലാ​ണ് നി​ല​വി​ലു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​ത്.

ഇ​ത് പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ളെ നേ​രി​ട്ട് ബാ​ധി​ക്കും. ഈ ​വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ദേ​ശീ​യ​പാ​താ അഥോ​റി​ട്ടി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മീ​റ്റിം​ഗ് 11ന്്‌ ​തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ളി​ച്ചുചേ​ർ​ത്തി​ട്ടു​ണ്ട്. കേ​ന്ദ്ര ഹൈ​വേ​ മ​ന്ത്രി നി​തി​ൻ ഗ​ഡ്‌​ഗ​രി​യെ നേ​രി​ട്ടു ക​ണ്ട് നി​വേ​ദ​നം കൈ​മാ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.