ശുദ്ധജലം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രമേയം
1574128
Tuesday, July 8, 2025 9:35 PM IST
ചേര്‍ത്തല: ജനങ്ങള്‍ക്ക് ശുദ്ധജലം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളി കേന്ദ്രകമ്മിറ്റി പ്രമേയം പാസാക്കി. പഞ്ചായത്തിലെ വാട്ടർ അഥോറിറ്റിയുടെ ശുദ്ധജല ടാങ്കിൽ ചിലര്‍ ഇറങ്ങി കുളിച്ചിരുന്നു.
ശുദ്ധജല വിതരണ സംവിധാനം കുറ്റമറ്റരീതിയിൽ ആക്കുന്നതിനും ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി പൊതുസമൂഹത്തിന് ആപൽശങ്കയില്ലാതെ ജലവിനിയോഗത്തിനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നൽകുന്നതിനുവേണ്ടി പള്ളിപ്പുറം സെന്റ് മേരീസ് പള്ളി വികാരി റവ.ഡോ. പീറ്റർ കണ്ണമ്പുഴ ചെയർമാനും, റോണി ചെറിയാൻ കോയിപ്പറമ്പിൽ വൈസ് ചെയർമാനും ആയിട്ടുള്ള പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളി കേന്ദ്രകമ്മിറ്റിയിൽ ജനറൽ സെക്രട്ടറി അനൂപ് ആന്റണി ഉപ്പുപുറം അവതരിപ്പിച്ച പ്രമേയം പാസാക്കി.