മാന്‍വെട്ടം: സെന്റ് ജോര്‍ജ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. പ്രധാന തിരുനാള്‍ 27, 28 തീയതികളില്‍ ആഘോഷിക്കും. കൊടിയേറ്റിന് വികാരി റവ. ഡോ. സൈറസ് വേലംപറമ്പില്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ഫാ. ജയിംസ് ചൊവ്വേലിക്കുടിയില്‍ പാട്ടുകുര്ബാനയര്പ്പിച്ചു സന്ദേശം നല്കി.
ഇടവകയിലെ പ്രതിഭകള്‍ നടത്തിയ കലാപരിപാടികളും ജൂബിലി ദമ്പതികളെ ആദരിക്കലും നടന്നു. ഇന്ന് മരിയന്‍ ദിനത്തില്‍ രാവിലെ ആറിനും ഏഴിനും വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന - ഫാ. സ്കറിയാ വാഴപ്പറമ്പില്‍, 6.30ന് മെഴുകുതിരി ജപമാല പ്രദക്ഷിണം, ലൂര്‍ദ് മാതാവിന്റെ ഗ്രോട്ടോയിലേക്ക്, ലദീഞ്ഞ്, സമാപനാശീര്‍വാദം.
നാളെ രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, ഏഴിന് പാട്ടുകുര്‍ബാന - ഫാ. ജോര്‍ജ് പുല്ലുകാലയില്‍, ഫാ. ജോര്‍ജ് പോളച്ചിറകുന്നുംപുറം. തുടര്‍ന്ന് ജോര്‍ജ് നാമധാരികളുടെ സംഗമം. അഞ്ചിന് തിരുസ്വരൂപങ്ങള്‍ പരസ്യവണക്കത്തിനായി മോണ്ടളത്തില്‍ പ്രതിഷ്ഠിക്കും. തുടര്‍ന്ന് പാട്ടുകുര്‍ബാന, സന്ദേശം, നൊവേന - മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്. 6.30ന് തച്ചേരിമുട്ട് കപ്പേളയിലേക്ക് പ്രദക്ഷിണം,
തുടര്‍ന്ന് ലദീഞ്ഞ്, മാന്‍വെട്ടം കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, തിരുനാള്‍ സന്ദേശം, ലദീഞ്ഞ് - ഫാ. തോമസ് പുതുപ്പറമ്പില്‍, 8.45ന് പള്ളിയിലേക്ക് പ്രദക്ഷിണം, 9.15ന് ആശീര്‍വാദം. 28ന് രാവിലെ ആറിനും 7.15നും വിശുദ്ധ കുര്‍ബാന, 9.30ന് തിരുനാള്‍ റാസ - റവ. ഡോ. തോമസ് വടക്കേല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. മാത്യു വാഴചാരിക്കല്‍, ഫാ. ജോണ്‍ നടുത്തടം എന്നിവര്‍ സഹകാര്‍മികരാകും.
തിരുനാള്‍ സന്ദേശം- ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍. 11.30ന് പ്രദക്ഷിണം മാന്‍വെട്ടം കപ്പേളയിലേക്ക്, 12.55ന് സമാപനാശീര്‍വാദം, തുടര്‍ന്ന് കോഴിലേലം. സമാപനദിനമായ 29ന് രാവിലെ ആറിന് ഇടവകയിലെ പരേതര്‍ക്കു വേണ്ടിയുള്ള പാട്ടുകാര്ബാന, സെമിത്തേരി സന്ദര്‍ശനം, 7.15ന് വിശുദ്ധ കുര്‍ബാന, തിരുസ്വരൂപ പുന:പ്രതിഷ്ഠ, കൊടിയിറക്കല്‍.