ച​ങ്കാ​ണ് ഞ​ങ്ങ​ൾ​ക്ക് ക​ഥാ​പ്ര​സം​ഗം
Saturday, December 3, 2022 11:13 PM IST
മു​ത​ല​ക്കോ​ടം: ഒ​രു കാ​ല​ത്തു പ​ള്ളി​ക​ളി​ലും ക്ഷേ​ത്ര​ങ്ങ​ളി​ലും പൊ​തു​ച​ട​ങ്ങു​ക​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന​തും പി​ന്നീ​ട് അ​പ്ര​ത്യ​ക്ഷ​മാ​കു​ക​യും ചെ​യ്ത ജ​ന​പ്രി​യ ക​ലാ​രൂ​പ​മാ​യ ക​ഥാ പ്ര​സം​ഗ​ത്തി​നു റ​വ​ന്യു ജി​ല്ലാ ക​ലോ​ത്സ​വ വേ​ദി​യി​ൽ പു​ന​ർ​ജ​നി. യു​പി വി​ഭാ​ഗ​ത്തി​ൽ ന​ട​ന്ന മ​ൽ​സ​ര​ത്തി​ൽ ഉ​ച്ഛാ​ര​ണ​ശു​ദ്ധി അ​ക്ഷ​ര സ്ഫു​ട​ത, താ​ള​ബോ​ധം എ​ന്നി​വ​യു​ടെ അ​ഭാ​വം പ്ര​ക​ട​മാ​യ​താ​യി വി​ധി​ക​ർ​ത്താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. യു​പി വി​ഭാ​ഗ​ത്തി​ൽ അ​മ്മ എ​ന്ന ക​ഥ അ​വ​ത​രി​പ്പി​ച്ച തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ളി​ലെ അ​ൽ​ഫി​യ അ​ൻ​സി​ൽ ആ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. മി​നി​മോ​ൾ ആ​ണ് ഗു​രു. എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗം മ​ത്സ​രം നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​താ​യി​രു​ന്നു.

എ​ച്ച്എ​സ്എ​സ് ക​ഥാ​പ്ര​സം​ഗ​ത്തി​നി​ടെ തു​ട​ർ​ച്ച​യാ​യി വൈ​ദ്യു​തി ത​ക​രാ​റാ​യ​തി​നെ​ത്തു​ട​ർ​ന്ന് മ​ത്സ​രം ഇ​ട​യ്ക്കു നി​ർ​ത്തേ​ണ്ടി വ​ന്ന​തു ക​ല്ലു​ക​ടി​യാ​യി. എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ മു​ത​ല​ക്കോ​ടം എ​സ്എ​ച്ച് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ ടീ​മി​നാ​ണ് ഒ​ന്നാം സ്ഥാ​നം. കാ​ഷ്മീ​രി​ന്‍റെ പു​ത്രി എ​ന്ന ക​ഥ​യാ​ണ് ഇ​വ​ർ അ​വ​ത​രി​പ്പി​ച്ച​ത്. പ​തി​നാ​റു വ​ർ​ഷ​മാ​യി റ​വ​ന്യു ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി മു​ത​ല​ക്കോ​ടം സേ​ക്ര​ഡ് ഹാ​ർ​ട്ട് ഗേ​ൾ​സ് ഹൈ​സ്കൂ​ളാ​ണ് ക​ഥാ​പ്ര​സം​ഗ​ത്തി​ൽ വി​ജ​യ​ത്തേ​രി​ലേ​റു​ന്ന​ത്. സം​ഗീ​താ​ധ്യാ​പി​ക സി​സ്റ്റ​ർ ഷാ​ന്‍റി​യാ​ണ് ഗു​രു.