ചാലക്കുടിയിൽ ഗുണ്ടാവിളയാട്ടം; വ്യാപാരികൾ ഭീതിയിൽ
Thursday, December 1, 2022 12:52 AM IST
ചാ​ല​ക്കു​ടി: മാ​ർ​ക്ക​റ്റ് റോ​ഡി​ൽ ഗു​ണ്ടാ സം​ഘ​ങ്ങ​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം. ഇ​ന്ന​ലെ വൈ​കി​ട്ട് ഗു​ണ്ടാസം​ഘ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​ത് നാ​ട്ടു​കാ​രെ​യും വ്യാ​പാ​രി​ക​ളെ​യും ഭീ​തി​യി​ലാ​ഴ്ത്തി. മ​രാ​കാ​യു​ധ​ങ്ങ​ളും​ക​ന്പിവ​ടിക​ളു​മാ​യി​ട്ടാ​ണ് ഗു​ണ്ടാസം​ഘ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി​യ​ത്.
വ്യാ​പാ​രി​ക​ൾ പോ​ലീ​സി​ൽ അ​റി​യി​ച്ചു​വെ​ങ്കി​ലും സം​ഘ​ട്ട​നം ന​ട​ക്കു​ന്ന സ​മ​യ​ത്ത് എ​ത്തി​യി​ല്ല. സം​ഘ​ങ്ങ​ൾ ത​ല്ലിപ്പി​രി​ഞ്ഞ ശേ​ഷ​മാ​ണ് പോ​ലീ​സ് എ​ത്തി​യ​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ക​ള്ളു​ഷാ​പ്പ് റോ​ഡി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന ഗു​ണ്ട​ക​ൾ ത​മ്മി​ൽ സം​ഘ​ട്ട​ന​ങ്ങ​ളും അ​സ​ഭ്യ​വ​ർ​ഷ​വും പ​തി​വാ​യി മാ​റി​യി​രി​ക്ക​യാ​ണ്. വ്യാ​പാ​രി​ക​ൾ നേ​ര​ത്തെ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​രു​ന്നു​വെ​ങ്കി​ലും പോ​ലീ​സ് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് വ്യ​പാ​രി​ക​ൾ പ​റ​യു​ന്നു. പ​ര​സ്പ​രം പോ​ർ​വി​ളി​യും ഭീ​ക്ഷ​ണി​യും ന​ട​ത്തു​ന്ന ഗു​ണ്ട​ക​ൾ ക​ട​ക​ളി​ൽ ക​യ​റി വ​ന്ന് പ​ണ​പി​രി​വു ന​ട​ത്തു​ന്ന​തും പ​തി​വാ​ണ്.