സ​വി​ഷ്കാ​ര 2022 വി​ളം​ബ​ര​റാ​ലി
Thursday, December 8, 2022 12:40 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് കോ​ള​ജി​ലെ സാ​മൂ​ഹി​ക സേ​വ​ന സം​ഘ​ട​ന​യാ​യ ത​വ​നീ​ഷി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ഭി​ന്ന​ശേ​ഷി സം​ഗ​മ​മാ​യി​ട്ടു​ള്ള സ​വി​ഷ്കാ​ര 2022ന്‍റെ വി​ളം​ബ​ര​ഘോ​ഷ​യാ​ത്ര ക്രൈ​സ്റ്റ് കോ​ള​ജി​ൽ നി​ന്നും ആ​രം​ഭി​ച്ച് ഇ​രി​ങ്ങാ​ല​ക്കു​ട ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തേ​ക്ക് ന​ട​ന്നു. കു​ട്ടി​ക​ളു​ടെ ഇ​ഷ്ട​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ വേ​ഷ​ങ്ങ​ൾ ധ​രി​ച്ചാ​ണ് ത​വ​നീ​ഷി​ന്‍റെ വോള​ന്‍റിയേഴ്​സ് ഈ ​ഘോ​ഷ​യാ​ത്ര​യ്ക്ക് എ​ത്തി​യ​ത്.
തൃ​ശൂ​ർ, പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, ജി​ല്ല​ക​ളി​ലെ ആ​യി​ര​ത്തോ​ളം വ​രു​ന്ന കു​ട്ടി​ക​ളെ അ​ണി​നി​ര​ത്തി ര​ണ്ട് ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​പാ​ടി​യാ​ണ് സ​വി​ഷ്കാ​ര. ക്രൈ​സ്റ്റ് കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​വൈ. ഷാ​ജു വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.