സിഡ്നിയില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതു നേതൃത്വം
Thursday, March 13, 2025 10:10 AM IST
സിഡ്നി: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സിഡ്നിയിലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നിയാസ് കണ്ണോത്ത് ആണ് ചെയര്മാന്. ദീപ നായര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
ലിസ ബിനു (സെക്രട്ടറി ആൻഡ് പബ്ലിക് ഓഫീസര്‍), ഡോ. ബാബു ഫിലിപ്പ് (വൈസ് പ്രസിഡന്റ്), അനീഷ എസ്.പണിക്കര്‍ (ജോയിന്റ് സെക്രട്ടറി), അസ്ലം ബഷീര്‍ (ട്രഷറര്‍), ഷിജു അബ്ദുല്‍ഹമീദ്, കിരണ്‍ ജിനന്, സിദ് നായര്‍ (എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍) എന്നിവരാണ് മറ്റുഭാരവാഹികള്‍.
അടുത്ത രണ്ടുവര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി. "ലക്സ് ഹോസ്റ്റ്-കേരള തട്ടുകട' റസ്റ്റോറന്റില്‍ നടന്ന വാര്‍ഷിക ജനറല്‍ബോഡിയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫാര്‍ ഈസ്റ്റ് ഏഷ്യ ആൻഡ് ഓസ്ട്രേലിയ റീജിയണല്‍ ചെയര്മാന് കിരണ്‍ ജയിംസിന്റെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നടന്നത്.