പി.പി. തങ്കച്ചന്റെ നിര്യാണത്തിൽ ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്റർ അനുശോചിച്ചു
Tuesday, September 16, 2025 5:14 PM IST
കാൻബറ: മുതിർന്ന കോൺഗ്രസ് നേതാവും യുഡിഎഫ് മുൻ കൺവീനറുമായ പി.പി. തങ്കച്ചന്റെ നിര്യാണത്തിൽ ഐഒസി ഓസ്ട്രേലിയ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
സൗമ്യതയുടെ മുഖമായിരുന്ന പി.പി. തങ്കച്ചന്റെ വേർപാട് കോൺഗ്രസ് പാർട്ടിക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് പി.വി. ജിജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ രാജ്യത്തിന്റെ പല ഭാഗത്തുനിന്നായി നിരവധി നേതാക്കൾ പങ്കെടുത്തു.
ഐഒസി ഓസ്ട്രേലിയ നാഷണൽ വൈസ് പ്രസിഡന്റുമാരായ സുരേഷ് വല്ലത്, അരുൺ പാലക്കാലോടി, നാഷണൽ ജനറൽ സെക്രട്ടറിമാരായ സോബൻ തോമസ്, അഫ്സൽ അബ്ദുൽ ഖാദിർ, കൺവീനർ സി.പി. സാജു (ക്വീൻസ്ലാൻഡ്), ഒഐസിസി മുൻ ഗ്ലോബൽ കമ്മിറ്റി അംഗം ബിജു സ്കറിയ, കോൺഗ്രസ് നേതാവ് ഷൈബു (എൻഎസ്ഡബ്ല്യു), പോൾ പരോക്കരൻ (എൻടി), ലിന്റോ ദേവസി, ആന്റണി യേശുദാസ്, ഷോബി എന്നിവർ സംസാരിച്ചു.