ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് പള്ളിയിൽ ഇടവകദിനാഘോഷം ഞായറാഴ്ച
Friday, September 26, 2025 12:14 PM IST
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ ഇടവകദിന ആഘോഷം ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം 10ന് തുടക്കം കുറിക്കും. പ്രഫ. ജോൺ വർഗീസ് (പ്രിൻസിപ്പാൾ സെന്റ് സ്റ്റീഫൻസ് കോളജ്, ഡൽഹി) മുഖ്യാതിഥിയായിരിക്കും.
തുടർന്ന് എംജിഒസിഎസ്എം അംഗമായ അലൻ കെ. സജിയുടെ സോളോ സോംഗ്, മാർ ഗ്രിഗോറിയോസ് പ്രാർഥനാ ഗ്രൂപ്പിന്റെ അംഗമായ ജൂനാ മേരി നിബുവിന്റെ സോളോ ഡാൻസ്, സെന്റ് ജോൺസ് പ്രാർഥനാ ഗ്രൂപ്പിന്റെ അംഗങ്ങളുടെ സംഘഗാനം, സൺഡേ സ്കൂൾ വിദ്യാർഥികളുടെ മ്യൂസിക്കൽ കച്ചേരി, സെന്റ് മേരിസ് പ്രാർഥനാ ഗ്രൂപ്പ് അംഗമായ സ്റ്റീവ് ജോർജ് വർഗീസിന്റെ കീബോർഡ് വായന, മർത്തമറിയം വനിതാ സമാജത്തിന്റെ സ്കിറ്റ്, സെന്റ് തോമസ് പ്രാർഥനാ ഗ്രൂപ്പ് അംഗങ്ങളുടെ മാർഗം കളി, സെന്റ് ഡയനോസിസ് പ്രാർഥനാ ഗ്രൂപ്പ് അംഗങ്ങളുടെ മൈം ആക്ട്, ഗ്രൂപ്പ് സോംഗ്സ്, സെന്റ് ജോർജ് പ്രാർഥനാ ഗ്രൂപ്പ് അംഗങ്ങളുടെ സ്കിറ്റ്, യുവജന പ്രസ്ഥാന അംഗങ്ങളുടെ ഗ്രൂപ്പ് സോംഗ്സ്, മാർത്ത മറിയം സമാജം അംഗങ്ങൾക്കായി നടത്തിയ എക്സാമിനു വിജയികളായവർക്ക് സമ്മാനവിതരണം എന്നിവ ഇടവക ദിനാഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു.
ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, എക്സിക്യൂട്ടീവ് - മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, കൺവീനർമാരായ എബി മാത്യു, ജോബിൻ ടി. മാത്യു എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടന്നുവരുന്നു.