കോൽക്കത്ത: ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത കോൽക്കത്ത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണെടുത്തത്.
കോൽക്കത്തയ്ക്ക് വേണ്ടി നായകൻ അജിൻക്യ രഹാനെയും വിക്കറ്റ് കീപ്പർ ആൻഗ്രിഷ് രഘുവൻഷിയും റോവ്മാൻ പവലും കാമറൂൺ ഗ്രീനും തിളങ്ങി. 45 റൺസെടുത്ത ആഗ്രിഷ് രഘുവൻഷിയാണ് കോൽക്കത്തയുടെ ടോപ്സ്കോറർ.
രഹാനെ 41 റൺസും പവൽ 39 റൺസും ഗ്രീൻ 32 റൺസുമെടുത്തു. ലക്നോവിന് വേണ്ടി പ്രിൻസ് യാജവ്, മണിമാരൻ സിദ്ദാർഥ്, ദിഗ്വേഷ് സിംഗ് രാതി, ആവേഷ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Tags : ipl 2026 kolkatha knight riders lucknow super giants score