പ്രശസ്ത സംവിധായകൻ കുന്ദൻ ഷാ അന്തരിച്ചു
Saturday, October 7, 2017 11:03 AM IST
മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകൻ കുന്ദൻ ഷാ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ വസതിയിൽവച്ചായിരുന്നു അന്ത്യം. ജാനേ ബൈ ദോ യാരോ (1983), കഭി ഹാൻ കഭി നാ (1993) എന്നിങ്ങനെ നിരവധി സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

ജാനേ ബൈ ദോ യാരോ എന്ന സിനിമയ്ക്ക് മികച്ച സംവിധായകനുള്ള ഇന്ദിരാഗാന്ധി ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലാണ് അദ്ദേഹം സംവിധാനം പഠിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.