നീതിപീഠം ശാന്തമാകുന്നു; ചീഫ് ജസ്റ്റീസ് ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തിയെന്ന് സൂചന
Tuesday, January 16, 2018 2:16 PM IST
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ ഉയർന്ന പ്രശ്നങ്ങൾക്ക് ശമനമാകുന്നുവെന്ന് സൂചന. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, വിമർശനമുന്നയിച്ച നാല് ജഡ്ജിമാരുമായി ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. ജസ്റ്റീസുമാരായ ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, കുര്യന്‍ ജോസഫ്, മദന്‍.ബി.ലോകൂര്‍ എന്നിവരുമായി ഇന്ന് രാവിലെ ചീഫ് ജസ്റ്റീസ് ചർച്ച നടത്തിയെന്നാണ് വിവരം.

സുപ്രീം കോടതിയിൽ നടന്ന കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടു. നാളെയും ചർച്ചകൾ തുടരുമെന്നും സൂചനയുണ്ട്. എന്നാൽ ഈ വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സുപ്രീം കോടതിയിലെ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്നും രണ്ടു ദിവസത്തിനുള്ളിൽ പരിഹാരം കാണാനാകുമെന്നാണ് പ്രതീഷയെന്നും അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ വ്യക്തമാക്കിയതിനു പിന്നാലെയാണ് പ്രശ്നങ്ങൾ അവസാനിക്കുന്നുവെന്ന സൂചനകൾ പുറത്തുവരുന്നത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.