വിജയ് മല്യയെ പ്രഖ്യാപിത കുറ്റവാളിയാക്കണമെന്ന് കോടതി
Wednesday, November 8, 2017 6:41 AM IST
ന്യൂഡൽഹി: മദ്യ രാജാവ് വിജയ് മല്യയെ പ്രഖ്യാപിത കുറ്റവാളിയാക്കണമെന്ന് ഡൽഹി കോടതി. വിദേശനാണ്യ വിനിമയ ചട്ടലംഘനം നടത്തിയ മല്യയെ പ്രഖ്യാപിത കുറ്റവാളിയാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനോട് കോടതി ആവശ്യപ്പെട്ടു. ഡിസംബർ 18നു മുൻപ് വിജയ് മല്യ കോടതിക്ക് മുന്നിൽ ഹാജരാകണമെന്നും ഉത്തരവിട്ടിട്ടു.

മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിനെതിരെ നടപടികൾ സ്വീകരിക്കാൻ സാധിച്ചിട്ടില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഏപ്രിൽ 12നാണ് മല്യക്കെതിരെ അറസ്റ്റ വാറണ്ട് പുറപ്പെടുവിച്ചത്. ലണ്ടനിൽ നടന്ന ഫോർമുല വണ്‍ ലോക ചാന്പ്യൻഷിപ്പിൽ കിംഗ്ഫിഷറിന്‍റെ ലോഗോ പരസ്യമായി നൽകുന്നതിന് 200,000 ലക്ഷം യുഎസ് ഡോളർ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ച് കൈമാറിയെന്നാണ് കേസ്. 1996,1997,1998 എന്നീ വർഷങ്ങളിലും കിംഗ്ഫിഷറിന്‍റെ പ്രചാരണാർഥം മല്യ പണം കൈമാറിയിരുന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.