ആന്റണി സംസ്ഥാന സര്‍ക്കാരിനെ അധിക്ഷേപിച്ചിട്ടില്ലെന്ന് വയലാര്‍ രവി
Saturday, November 17, 2012 11:46 AM IST
കൊച്ചി: എ.കെ ആന്റണി സംസ്ഥാന സര്‍ക്കാരിനെ അധിക്ഷേപിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. വി.എസിനെയും എളമരം കരീമിനെയും കുറിച്ച് ആന്റണി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ്. എന്നും വികസനത്തെ എതിര്‍ത്ത രണ്ട് നേതാക്കളാണ് എളമരം കരീമും വി.എസും. ജപ്പാന്‍ കുടിവെള്ള പദ്ധതി കൊണ്ടുവന്ന ആന്റണിയെ അധിക്ഷേപിച്ച ആളാണ് വി.എസ്. എമേര്‍ജിംഗ് കേരളയെപ്പോലും എതിര്‍ത്ത സിപിഎം നേതാവാണ് അദ്ദേഹമെന്നും വയലാര്‍ രവി കുറ്റപ്പെടുത്തി. കേരളത്തില്‍ വ്യവസായം കൊണ്ടുവന്ന മന്ത്രിയല്ല എളമരം കരീമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വയലാര്‍ രവി.