തമിഴ്നാട് അഡ്വക്കേറ്റ് ജനറൽ രാജിവച്ചു
Friday, August 26, 2016 9:32 AM IST
ചെന്നൈ: തമിഴ്നാട് അഡ്വക്കേറ്റ് ജനറൽ എ.എൽ സോമ്യാജി രാജിവച്ചു. സോമ്യാജിയുടെ രാജിക്കുതൊട്ടുപിന്നാലെ സർക്കാർ പുതിയ അഡ്വക്കേറ്റ് ജനറലിനെ നിയമിച്ചു. മുതിർന്ന അഭിഭാഷകൻ ആർ. മുത്തുകുമാർ സ്വാമിയാണ് പുതിയ എജി. 2013 മാർച്ചിലാണ് സോമ്യാജി എജിയായി നിയമിതനായത്. <യൃ><യൃ>വിമർശനങ്ങളെ നേരിടാൻ തമിഴ്നാട് സർക്കാർ അപകീർത്തി കേസുകൾ ദുരുപയോഗം ചെയ്യുകയാണെന്നു കഴിഞ്ഞ ദിവസം സുപ്രീം കോടതി കുറ്റപ്പെടുത്തിയിരുന്നു. സംസ്‌ഥാനത്തിന്റെ ഭരണസംവിധാനങ്ങളെയും പബ്ലിക് പ്രോസിക്യൂട്ടർമാരെയും ഇതിനായി ദുരുപയോഗം ചെയ്യുകയാണെന്നും കോടതി കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.