നവാസ് ഷരീഫ് കോടതിയിൽ ഹാജരാകണം
Wednesday, September 13, 2017 2:22 PM IST
ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ്, പുത്രന്മാരായ ഹസൻ, ഹൂസൈൻ എന്നിവർക്ക് നാഷണൽ അക്കൗണ്ടബിലിറ്റി കോടതി സമൻസയച്ചു. പാനമഗേറ്റുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഈ മാസം 19നു നേരിട്ടു കോടതിയിൽ ഹാജരാവാനാണു നിർദേശം.

എൻഎബി ഇവർക്കെതിരേ സമർപ്പിച്ച നാല് കേസുകൾ പിഴവുകൾ കണ്ടെത്തിയതിനെത്തുടർന്ന് ആദ്യം കോടതി മടക്കിയിരുന്നു. പിഴവുകൾ തിരുത്തി എൻഎബി കേസ് വീണ്ടും സമർപ്പിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.