മു​ൻ തീ​വ്ര​വാ​ദി വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു; പി​ന്നി​ൽ ഭീ​ക​ര​രെ​ന്നു പോ​ലീ​സ്
Friday, October 6, 2017 7:47 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ മു​ന്പ് തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​യാ​ൾ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. പു​ൽ​വാ​മ ജി​ല്ല​യി​ലെ ത്രാ​ലി​ലാ​ണ് റ​ഫി​ഖ് അ​ഹ​മ്മ​ദ് ഭ​ട്ട് എ​ന്ന ദാ​ദ കൊ​ല്ല​പ്പെ​ട്ട​ത്.

ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ വെ​ടി​യേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭീ​ക​ര​രാ​ണു വെ​ടി​യു​തി​ർ​ത്ത​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ പു​ൽ​വാ​മ ജി​ല്ല​യി​ൽ, പി​താ​വി​നു മ​ക​നും വെ​ടി​യേ​റ്റു. ഹ​ന്ദ്വാ​ര​യി​ലെ ഹാ​ജി​ൻ സ്വ​ദേ​ശി​ക​ളാ​യ അ​ൽ​താ​ഫ് അ​ഹ​മ്മ​ദ് ഖാ​ൻ, വ​സി​ഫ് അ​ൽ​താ​ഫ് എ​ന്നി​വ​ർ​ക്കാ​ണു വെ​ടി​യേ​റ്റ​ത് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.