ച​ര​ക്കു സേ​വ​ന നി​കു​തി കൂ​ടു​ത​ൽ ല​ളി​ത​മാ​യെ​ന്നു പ്ര​ധാ​ന​മ​ന്ത്രി
Friday, October 6, 2017 8:57 PM IST
ന്യൂ​ഡ​ൽ​ഹി: പു​തി​യ പ​രി​ഷ്ക​ര​ണ​ങ്ങ​ളി​ലൂ​ടെ ച​ര​ക്കു സേ​വ​ന നി​കു​തി(​ജി​എ​സ്ടി) കൂ​ടു​ത​ൽ ല​ളി​ത​മാ​യെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി​യു​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്കു പി​ന്നാ​ലെ​യാ​ണ് ട്വി​റ്റ​റി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മോ​ദി രം​ഗ​ത്തെ​ത്തി​യ​ത്.

പു​തി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ലൂ​ടെ ജി​എ​സ്ടി കൂ​ടു​ത​ൽ ല​ളി​ത​മാ​കും. പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ ചെ​റു​കി​ട-​ഇ​ട​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ളെ കൂ​ടു​ത​ൽ സ​ഹാ​യി​ക്കും. ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ണ്ട ധ​ന​മ​ന്ത്രി​യു​ടെ ന​ട​പ​ടി​ക​ളെ അ​ഭി​ന​ന്ദി​ക്കു​ന്നു. പ​ദ്ധ​തി​ക​ളും നി​ര​ക്കു​ക​ളും കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​യി. ജി​എ​സ്ടി കൂ​ടു​ത​ൽ ജ​ന​ങ്ങ​ൾ​ക്കു സൗ​ക​ര്യ​പ്ര​ദ​മാ​യി- മോ​ദി പ​റ​ഞ്ഞു.

പൗ​ര​ൻ​മാ​രു​ടെ താ​ത്പ​ര്യ​ങ്ങ​ളും സ​ന്പ​ദ്വ്യ​വ​സ്ഥ​യു​ടെ വി​കാ​സ​വും ല​ക്ഷ്യ​മി​ട്ടാ​ണ് ജി​എ​സ്ടി ന​ട​പ്പാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.