ജെ​ജെ​യ്ക്കു ഡ​ബി​ൾ, ചെ​ന്നൈ​യി​നു ജ​യം, വി​ജ​യ​മൊ​ഴി​ഞ്ഞ് എ​ടി​കെ
Thursday, December 7, 2017 10:20 PM IST
ചെ​ന്നൈ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ദ്യ വി​ജ​യം കു​റി​ക്കാ​നാ​വാ​തെ എ​ടി​കെ. ബു​ധ​നാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ടി​കെ ചെ​ന്നൈ​യി​ൽ എ​ഫ്സി​യോ​ടു പ​രാ​ജ​യ​പ്പെ​ട്ടു. ര​ണ്ടി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു സ്വ​ന്തം ഗ്രൗ​ണ്ടി​ൽ ചെ​ന്നൈ​യി​ന്‍റെ വി​ജ​യം. ജെ​ജെ ലാ​ൽ​പെ​ഖു​ല​യു​ടെ ഇ​ഞ്ചു​റി​ടൈം ഗോ​ളാ​ണ് ചെ​ന്നൈ​യി​നു വി​ജ​യം സ​മ്മാ​​നി​ച്ച​ത്. മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന 25 മി​നി​റ്റി​നാ​യി​രു​ന്നു അ​ഞ്ചു​ഗോ​ളു​ക​ളും പി​റ​ന്ന​ത്.

ഗോ​ൾ പി​റ​ക്കാ​തി​രു​ന്ന മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​ക്കു​ശേ​ഷം, 65-ാം മി​നി​റ്റി​ൽ ജെ​ജെ ലാ​ൽ​പെ​ഖു​ല​യി​ലൂ​ടെ ചെ​ന്നൈ​യി​ൻ അ​ക്കൗ​ണ്ട് തു​റ​ന്നു. പ​ക്ഷേ, ആ ​സ​ന്തോ​ഷം ഏ​റെ നീ​ണ്ടി​ല്ല. 77-ാം മി​നി​റ്റി​ൽ പോ​ർ​ച്ചു​ഗീ​സ് താ​രം സെ​ക്വീ​ഞ്ഞ​യി​ലൂ​ടെ എ​ടി​കെ തി​രി​ച്ച​ടി​ച്ചു.

ഇ​തോ​ടെ ഇ​രു​ടീ​മു​ക​ളും വീ​ണ്ടും ഗോ​ളി​നാ​യി ശ്ര​മി​ച്ചു. 84-ാം മി​നി​റ്റി​ൽ ജെ​റി ലാ​ൽ​റി​ൻ​സു​ല​യു​ടെ പാ​സ് ഗോ​ളാ​ക്കി മാ​റ്റി ഇ​നി​ഗോ കാ​ർ​ഡ​റോ​ണ്‍ ചെ​ന്നൈ​യി​നു വീ​ണ്ടും ലീ​ഡ് ന​ൽ​കി. വി​ട്ടു​കൊ​ടു​ക്കാ​ൻ മ​ന​സി​ല്ലാ​തി​രു​ന്ന 89-ാം മി​നി​റ്റി​ൽ എ​ടി​കെ ഞാ​സി കു​ഖി​യി​ലൂ​ടെ സ​മ​നി​ല പി​ടി​ച്ചു. പ​ക​ര​ക്കാ​ര​നാ​യി​റ​ങ്ങി​യ റോ​ബി കീ​നി​ന്‍റെ പാ​സി​ൽ​നി​ന്നാ​യി​രു​ന്നു കു​ഖി​യു​ടെ ഗോ​ൾ.

ഇ​തു​കൊ​ണ്ടും മ​ത്സ​ര​ത്തി​ലെ നാടകീ​യ​ത അ​വ​സാ​നി​ച്ചി​ല്ല. മ​ത്സ​ര​ത്തി​ന്‍റെ അ​ധി​ക​സ​മ​യ​ത്ത് കാ​ൽ​ഡ​റോ​ണ്‍ ഗോ​ളി​ലേ​ക്കു തൊ​ടു​ത്ത പ​ന്ത് എ​ടി​കെ ഗോ​ളി ത​ട്ടി​ത്തെ​റി​പ്പി​ച്ചു. പ​ന്ത് കി​ട്ടി​യ​ത് ജെ​ജെ​യു​ടെ കാ​ൽ​ച്ചു​വ​ട്ടി​ൽ. ചെ​ന്നൈ​യി​നു വി​ജ​യം സ​മ്മാ​നി​ച്ച ഗോ​ളി​ന് ജെ​ജെ​യ്ക്ക് അ​ധി​കം വി​യ​ർ​ക്കേ​ണ്ടി​വ​ന്നി​ല്ല.

ചെ​ന്നൈ​യി​നു സീ​സ​ണി​ലെ മൂ​ന്നാം ജ​യ​വും പോ​യി​ന്‍റ് പ​ട്ടി​ക​യി​ലെ ഒ​ന്നാം സ്ഥാ​ന​വു​മാ​ണ് എ​ടി​കെ​യ്ക്കെ​തി​രാ​യ മ​ത്സ​രം സ​മ്മാ​നി​ച്ച​ത്. എ​ടി​കെ​യ്ക്കാ​ക​ട്ടെ സീ​സ​ണി​ൽ ഇ​തേ​വ​രെ വി​ജ​യം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ര​ണ്ടു സ​മ​നി​ല​യും ര​ണ്ടു തോ​ൽ​വി​യു​മാ​ണ് അ​വ​രു​ടെ സം​ഭാ​വ​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.