സൈനികരെ "കൂളാക്കാൻ' എയർ കണ്ടീഷൻ ജാക്കറ്റുകൾ വരുന്നു
Saturday, August 19, 2017 9:50 PM IST
പനാജി: സംഘർഷ മേഖലകളിൽ ജാക്കറ്റിന്‍റെ ഭാരം മൂലം സൈനികർ ശാരിരികമായി നിരവധി ബുദ്ധിമുട്ടുകൾ സഹിക്കാറുണ്ട്. എന്നാൽ ഈ പ്രശ്നത്തിനു പരിഹാരം കാണാൻ സൈന്യം തയാറാകുന്നു. സൈന്യത്തിലെ പ്രത്യേക സേനയ്ക്ക് എയർ കണ്ടീഷൻ ചെയ്ത ജാക്കറ്റുകൾ നിർമിക്കാനാണ് തയാറെടുക്കുന്നത്. ഗോവ മുഖ്യമന്ത്രിയും മുൻ പ്രതിരോധമന്ത്രിയുമായി മനോഹർ പരീക്കറാണ് ഇതു സംബന്ധിച്ച വിവരം വെളിപ്പെടുത്തിയത്.

പ്രത്യേക സേന നടത്തുന്ന ഓപ്പറേഷനുകളിൽ സൈനികർ വ്യായാമം നടത്തുന്പോൾ അവരുടെ ശരീരത്തിൽ ചൂട് കൂടുകയും അസ്വസ്ഥരാകുകയും ചെയ്യാറുണ്ട്. എന്നാൽ എയർ കണ്ടീഷൻ ജാക്കറ്റ് ഉണ്ടെങ്കിൽ സൈനികൻ സുഖകരമായിരിക്കുമെന്നും പനാജിയിൽ നടന്ന ഒരു ചടങ്ങിൽ പരീക്കർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.