ഐഎസിന്‍റെ തെക്കനേഷ്യാ തലവൻ ഹാപ്പിലോണിനെ വധിച്ചു
Monday, October 16, 2017 4:34 PM IST
മ​നി​ല: ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ തെ​ക്ക​നേ​ഷ്യാ ത​ല​വ​ൻ ഇ​സ്നി​ലോ​ൺ ഹാ​പ്പി​ലോ​ണി(51)​നെ ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ച​താ​യി ഫി​ലി​പ്പീ​ൻ​സി​ലെ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ഡ​ൽ​ഫി​ൻ ലോ​റ​ൻ​സാ​ന അ​റി​യി​ച്ചു. കൊ​ടും​ഭീ​ക​ര​നാ​യ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് 50 ല​ക്ഷം ഡോ​ള​ർ ഇ​നാം അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഐ​എ​സ് തെ​ക്ക​നേ​ഷ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന മ​രാ​വി​യി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ഹാ​പ്പി​ലോ​ൺ വ​ധി​ക്ക​പ്പെ​ട്ട​ത്. മ​റ്റൊ​രു നേ​താ​വ് ഒ​മ​ർ മൗ​തെ​യും വ​ധി​ക്ക​പ്പെ​ട്ടു. ഐ​എ​സ് അ​നു​കൂ​ല സം​ഘ​ട​ന​യാ​യ അ​ബു സ​യ്യാ​ഫി​ന്‍റെ നേ​താ​വാ​യി​രു​ന്ന ഹാ​പ്പി​ലോ​ൺ.

ക​ഴി​ഞ്ഞ മേ​യ് മു​ത​ൽ മ​രാ​വി ഇ​വ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ഹാ​പ്പി​ലോ​ണി​നെ വ​ധി​ച്ച​തോ​ടെ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക​കം മ​രാ​വി തി​രി​ച്ചു​പി​ടി​ക്കാ​നാ​കു​മെ​ന്ന് ഫി​ലി​പ്പീ​ൻ​സ് പ​ട്ടാ​ളം പ​റ​ഞ്ഞു. 2001ൽ ​മൂ​ന്നു യു​എ​സ് പൗ​ര​ന്മ​രെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത് ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ് ഹാ​പി​ലോ​ൺ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.