ഇ​ന്ത്യ​ക്ക് 287 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
Tuesday, January 16, 2018 8:08 PM IST
സെ​ഞ്ചൂ​റി​യ​ൻ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ഇ​ന്ത്യ​ക്ക് 287 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. വ​ലി​യ ലീ​ഡ് ല​ക്ഷ്യ​മാ​ക്കി കു​തി​ക്കു​ക​യാ​യി​രു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ മു​ഹ​മ്മ​ദ് ഷ​മി​യും ബും​മ്ര​യും ഇ​ഷാ​ന്ത് ശ​ർ​മ​യും ചേ​ർ​ന്ന് എ​റി​ഞ്ഞി​ടു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ പേ​സ് ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക 258 റ​ൺ​സി​ന് പു​റ​ത്താ​യി.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ അ​വ​സാ​ന അ​ഞ്ചു വി​ക്ക​റ്റു​ക​ൾ 49 റ​ൺ​സി​നാ​ണ് നി​ലം​പൊ​ത്തി​യ​ത്. ഷ​മി നാ​ലു വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ​പ്പോ​ൾ ബും​മ്ര മൂ​ന്നും ഇ​ഷാ​ന്ത് ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ എ​ബി ഡി ​വി​ല്ലേ​യ്ഴ്സും (80) ഡീ​ൻ എ​ൽ​ഗാ​റും (61) അ​വ​സാ​നം​വ​രെ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ശ്ര​മി​ച്ച ഡു​പ്ല​സി​യു​മാ​ണ് (48) ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​ച്ച​ത്.

ഇ​ന്ത്യ​ൻ പേ​സ് ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി ചെ​റു​ത്തു​നി​ന്ന മ​ധ്യ​നി​ര പു​റ​ത്താ​യ​തി​നു ശേ​ഷം ചീ​ട്ടു​കൊ​ട്ടാ​രം​പോ​ലെ വാ​ല​റ്റം ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു. മ​റു​പ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇ​ന്ത്യ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 11 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. ഓ​പ്പ​ണ​ർ​മാ​രാ​യ മു​ര​ളി വി​ജ​യി​യും (9) കെ.​എ​ൽ രാ​ഹു​ലു​മാ​ണ് (2) ക്രീ​സി​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.