എംഎൽഎമാരുടെ അയോഗ്യത: തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നടപടി ബിജെപിക്കു വേണ്ടിയെന്ന് ആപ്പ്
Friday, January 19, 2018 3:45 PM IST
ന്യൂഡൽഹി: ഇരട്ടപദവി ആരോപണവുമായി ബന്ധപ്പെട്ട് 20 പാർട്ടി എംഎൽഎമാരെ അയോഗ്യരാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിക്കെതിരെ ആം ആദ്മി പാർട്ടി. ബിജെപിക്കും പ്രധാനമന്ത്രിക്കും വേണ്ടിയാണ് കമ്മീഷന്‍റെ ഈ നടപടിയെന്ന് പാർട്ടി വൃത്തങ്ങൾ കുറ്റപ്പെടുത്തി. എംഎൽഎമാരിൽ ആരും തന്നെ ഇത്തരത്തിൽ പ്രതിഫലം കൈപ്പറ്റുന്നില്ലെന്ന് വ്യക്തമാക്കിയ പാർട്ടി നേതൃത്വം കമ്മീഷൻ നടപടിയെ നിയമപരമായി നേരിടുമെന്നും അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.