ഡൗം​ഗ​ലി​ന് ഹാ​ട്രി​ക്; ചെ​ന്നൈ​യി​നെ അ​ട്ടി​മ​റി​ച്ച് നോ​ർ​ത്ത് ഈ​സ്റ്റ്
Friday, January 19, 2018 10:38 PM IST
ഗു​വാ​ഹ​ത്തി: സീ​മി​ൻ​ലെ​ൻ ഡൗം​ഗ​ലി​ന്‍റെ ഹാ​ട്രി​ക്ക് മി​ക​വി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​ന് ജ​യം. ശ​ക്ത​രാ​യ ചെ​ന്നൈ​യി​ൻ എ​ഫ്സി​യെ 3-1ന് ​കീ​ഴ​ട​ക്കി​യാ​ണ് നോ​ർ​ത്ത് ഈ​സ്റ്റ് സ്വ​ന്തം ഗ്രൗ​ണ്ടി​ൽ ര​ണ്ടാം ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​ന്‍റെ ആ​ദ്യ ഹാ​ട്രി​ക്കാ​ണ് ഡൗം​ഗ​ൽ സ്വ​ന്ത​മാ​ക്കി​യ​ത്. ഒ​പ്പം ഈ ​സീ​സ​ണി​ൽ ഒ​രു ഇ​ന്ത്യ​ൻ താ​ര​ത്തി​ന്‍റെ ആ​ദ്യ ഹാ​ട്രി​ക്കും. 42, 46, 68 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഡൗം​ഗ​ലി​ന്‍റെ ഗോ​ളു​ക​ൾ.

സെ​സേ​റോ ആ​ദ്യ തൊ​ടു​ത്ത പ​ന്ത് ഗോ​ൾ​കീ​പ്പ​ർ ത​ട്ടി​യ​ക​റ്റി. എ​ന്നാ​ൽ ഓ​ടി​യെ​ത്തി​യ ഡൗം​ഗ​ൽ റീ​ബൗ​ണ്ട് പ​ന്ത് കൃ​ത്യ​മാ​യി വ​ല​യി​ലാ​ക്കി ആ​ദ്യ ഗോ​ൾ കു​റി​ച്ചു. ര​ണ്ടാം ഗോ​ൾ ര​ണ്ടാം പ​കു​തി തു​ട​ങ്ങി​യ​തേ എ​ത്തി. വെ​റും പ​തി​ന​ഞ്ച് സെ​ക്ക​ൻ​ഡും അ​ഞ്ചു പാ​സും മാ​ത്ര​മേ ഗോ​ളി​നു വേ​ണ്ടി​വ​ന്നു​ള്ളു. ഡാ​നി​ലോ ലോ​പ്പ​സി​ന്‍റെ പാ​സി​ൽ​നി​ന്നാ​യി​രു​ന്നു ഗോ​ൾ ഡൗം​ഗ​ലി​ന്‍റെ ഗോ​ൾ. ഹാ​ലി​ച​ര​ണ്‍ ന​ർ​സ​രേ​യു​ടെ പാ​സി​ൽ ഡൗം​ഗ​ൽ ഹാ​ട്രി​ക് തി​ക​ച്ചു.

79-ാം നോ​ർ​ത്ത് ഈ​സ്റ്റ് ഗോ​ൾ​കീ​പ്പ​ർ ടി.​പി. ര​ഹ​നേ​ഷി​ന് ഒ​ര​വ​സ​രം പോ​ലും ന​ൽ​കാ​തെ അ​നി​രു​ദ്ധ് ഥാ​പ്പ ഒ​രു ഗോ​ൾ മ​ട​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.