ഡ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ
Sunday, February 18, 2018 10:28 PM IST
രാ​ജ​കു​മാ​രി : ശ​നി​യാ​ഴ്ച ന​ട​ന്ന പ​ട്ട​യ​മേ​ള​യി​ൽ സ​ജീ​വ​മാ​യ പ​ങ്കെ​ടു​ത്ത ഡ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​രെ ഞാ​യ​റാ​ഴ്ച വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്ക് റീ ​സ​ർ​വേ വി​ഭാ​ഗം ഡ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ രാ​ജ​കു​മാ​രി ന​ടു​മ​റ്റം, ചി​ത്രാ​ഞ്ജ​ലി​യി​ൽ സി.​പി. ബാ​ബു (55) വി​നെ​യാ​ണ് വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ മു​റി​ക്കു​ള്ളി​ലെ ഫാ​നി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ബാ​ബു​വി​നെ ബ​ന്ധു​ക്ക​ൾ ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ടു​ത്ത മാ​സം സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. എ​ൻ ജി ​ഒ യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മ​റ്റി​യം​ഗ​മാ​ണ്.

യൂ​ണി​യ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നാ​യി സേ​നാ​പ​തി​യി​ൽ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​യ്യു​ന്ന പ​ച്ച​ക്ക​റി കൃ​ഷി ത്തോ​ട്ട​ത്തി​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ജോ​ലി ചെ​യ്ത ശേ​ഷ​മാ​ണ് ഇ​ദ്ദേ​ഹം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. ഭാ​ര്യ ശോ​ഭ​ന. മ​ക്ക​ൾ. ആ​തി​ര, അം​ബ​രീ​ഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.