ക​രി​ന്പ് കൃഷിക്ക് കേന്ദ്രത്തിന്‍റെ 8500 കോ​ടി​യു​ടെ പാ​ക്കേ​ജ്
Wednesday, June 6, 2018 10:53 PM IST
ന്യൂ​ഡ​ൽ​ഹി: ക​രി​ന്പ് ക​ർ​ഷ​ക​രു​ടെ വാ​യ്പ കു​ടി​ശി​ക അ​ട​ക്ക​മു​ള്ള പു​ന​രു​ജ്ജീ​വ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ 8500 കോ​ടി​യു​ടെ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചു. 50 ല​ക്ഷം ട​ണ്‍ പ​ഞ്ച​സാ​ര ക​രു​ത​ൽ ശേ​ഖ​ര​ത്തി​ലേ​ക്കു സം​ഭ​രി​ക്കാ​നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ കേ​ന്ദ്ര മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. എ​ത്ത​നോ​ളി​ന്‍റെ ഉ​ത്പാ​ദ​ന ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി 4500 കോ​ടി രൂ​പ നീ​ക്കി വ​ച്ചു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കൈ​രാ​ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് തി​രി​ച്ച​ടി കി​ട്ടി​യ​തോ​ടെ​യാ​ണ് പ​ഞ്ച​സാ​ര, ക​രി​ന്പ് ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ​ഞ്ച​സാ​ര ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത് വി​ല​യി​രു​ത്തി​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി. ഇ​തോ​ടൊ​പ്പം പ​ഞ്ച​സാ​ര മി​ല്ലു​ക​ൾ കി​ലോ​ഗ്രാ​മി​നു 29 രൂ​പ നി​ര​ക്കി​ൽ താ​ഴ്ത്തി പ​ഞ്ച​സാ​ര വി​ൽ​ക്കു​ന്ന​തും കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ല​ക്കി.

ഉ​ത്പ​ദാ​ന ചെ​ല​വ് 32 രൂ​പ വ​രു​മെ​ങ്കി​ലും മി​ല്ലു​ക​ൾ 26 മു​ത​ൽ 28 രൂ​പ വ​രെ വി​ല​യ്ക്കാ​ണ് പ​ഞ്ച​സാ​ര വി​റ്റി​രു​ന്ന​ത്. ഇ​തു കൂ​ടാ​തെ, പ​ഞ്ച​സാ​ര​യു​ടെ ക​രു​ത​ൽ ശേ​ഖ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി 1175 കോ​ടി രൂ​പ നീ​ക്കി​വ​യ്ക്കാ​നും മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.